പ്ര​സം​ഗ പ​രി​ശീ​ല​ന ക​ള​രി:  ആ​ദ്യ ബാ​ച്ച് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

07:38 AM
14/12/2019
മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം രൂ​പ​വ​ത്​​ക​രി​ച്ച പ്ര​സം​ഗ പ​രി​ശീ​ല​ന ക​ള​രി​യി​ൽ​നി​ന്ന്​

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം രൂ​പ​വ​ത്​​ക​രി​ച്ച പ്ര​സം​ഗ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ പ​രി​ശീ​ല​ന ക​ള​രി​യു​ടെ ആ​ദ്യ ബാ​ച്ച് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.  ല​ത്തീ​ഫ് കോ​ളി​ക്ക​ൽ ആ​യി​രു​ന്നു പ​രി​ശീ​ല​ക​ൻ. ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ൽ ഗ്രൂ​പ്​ എ ​യി​ൽ കു​മാ​രി ദി​ഷാ പ്ര​മോ​ദ്, ഗ്രൂ​പ്​ ബി​യി​ൽ  ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ഗ്രൂ​പ്​ സി​യി​ൽ സു​ജ ആ​ന​ന്ദ് എ​ന്നി​വ​രെ മി​ക​ച്ച സ്പീ​ക്കേ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ബെ​സ്​​റ്റ് പെ​ർ​ഫോ​മ​റാ​യി സു​ജ ആ​ന​ന്ദ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എം.​എം.​എ​സ്‌ ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി,  അ​നീ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​രാ​യി​രു​ന്നു ജ​ഡ്ജി​ങ്​ പാ​ന​ൽ എം.​എം.​എ​സ്‌ പ്ര​സി​ഡ​ൻ​റ്​​ അ​ന​സ് റ​ഹിം, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി, അ​നീ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള റി​ബ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Loading...
COMMENTS