സൗദി എയർലൈൻസ്  സൗജന്യ ബാഗേജ് വെട്ടിച്ചുരുക്കി 

08:01 AM
05/12/2019
ജി​ദ്ദ: അ​ന്താ​രാ​ഷ്​​ട്ര റൂ​ട്ടു​ക​ളി​ൽ സൗ​ജ​ന്യ ബാ​ഗേ​ജ് ആ​നു​കൂ​ല്യം വെ​ട്ടി​ച്ചു​രു​ക്കി സൗ​ദി എ​യ​ർ​ലൈ​ൻ​സ്. ഇ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ബാ​ഗേ​ജി​​െൻറ എ​ണ്ണം ചു​രു​ക്കി​യി​രി​ക്കു​ന്ന​ത്.  ബു​ധ​നാ​ഴ്​​ച മു​ത​ൽ ഇ​ഷ്യൂ ചെ​യ്​​ത ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് നി​യ​മം ബാ​ധ​ക​മാ​വു​ക. 
സൗ​ദി​യി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര റൂ​ട്ടു​ക​ളി​ൽ നേ​ര​േ​ത്ത അ​നു​വ​ദി​ച്ചി​രു​ന്ന സൗ​ജ​ന്യ ബാ​ഗേ​ജ് ആ​നു​കൂ​ല്യ​മാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. ഇ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റി​ൽ എ​ല്ലാ കാ​റ്റ​ഗ​റി​ക​ൾ​ക്കും നേ​ര​േ​ത്ത ഏ​ഴു​ കി​ലോ ഹാ​ൻ​ഡ് ബാ​ഗും 23 കി​ലോ ഭാ​ര​മു​ള്ള ര​ണ്ടു​ വീ​തം ചെ​ക്ക്ഡ് ബാ​ഗേ​ജു​ക​ളും അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​നി​മു​ത​ൽ എ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റ് വി​ഭാ​ഗ​ത്തി​ൽ സേ​വ​ർ എ​ന്ന ഏ​റ്റ​വും നി​ര​ക്ക് കു​റ​ഞ്ഞ ‘യു’ ​സീ​രീ​സ് ടി​ക്ക​റ്റി​ൽ ഏ​ഴു​ കി​ലോ ഹാ​ൻ​ഡ് ബാ​ഗ് മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. 
ബേ​സി​ക് എ​ന്ന പേ​രി​ലു​ള്ള ‘വി.​എ​ൻ.​ടി’ സീ​രീ​സ് ടി​ക്ക​റ്റു​ക​ളി​ൽ ഏ​ഴു​ കി​ലോ ഹാ​ൻ​ഡ് ബാ​ഗി​നോ​ടൊ​പ്പം 23 കി​ലോ ഭാ​ര​മു​ള്ള ഒ​രു ചെ​ക്ക്ഡ് ബാ​ഗേ​ജ്​ മാ​ത്ര​മേ ഇ​നി മു​ത​ൽ അ​നു​വ​ദി​ക്കൂ. എ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റു​ക​ളി​ലെ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ഉ​ൾ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളാ​യ സെ​മി ഫ്ല​ക്സ് സീ​രീ​സാ​യ  ‘ക്യു.​എ​ൽ.​എ​ച്ച്. കെ, ​ഫ്ല​ക്സ് സീ​രീ​സാ​യ എം.​ബി.​ഇ.​വൈ എ​ന്നീ ടി​ക്ക​റ്റു​ക​ളി​ൽ നേ​ര​േ​ത്ത അ​നു​വ​ദി​ച്ചി​രു​ന്ന 23 കി​ലോ ഭാ​ര​മു​ള്ള ര​ണ്ടു​ വീ​തം ചെ​ക്ക്ഡ് ബാ​ഗേ​ജു​ക​ൾ തു​ട​ർ​ന്നും അ​നു​വ​ദി​ക്കും. അ​ധി​ക​മു​ള്ള 23 കി​ലോ ഭാ​രം വ​രു​ന്ന  ഓ​രോ  ല​ഗേ​ജും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ 79 ഡോ​ള​ർ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നാ​യും 99 ഡോ​ള​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട്​ അ​ട​ച്ചും കൂ​ടെ കൊ​ണ്ടു​പോ​വാം. നേ​ര​േ​ത്ത ടി​ക്ക​റ്റ് എ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് പ​ഴ​യ രീ​തി​യി​ൽ​ത​ന്നെ ല​ഗേ​ജു​ക​ൾ കൊ​ണ്ടു​പോ​വാ​മെ​ന്നും എ​ന്നാ​ൽ  ​ബു​ധ​നാ​ഴ്​​ച മു​ത​ൽ ഇ​ഷ്യൂ ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് പു​തി​യ നി​യ​മം ബാ​ധ​ക​മാ​വു​ക​യെ​ന്നും സൗ​ദി എ​യ​ർ​ലൈ​ൻ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Loading...
COMMENTS