പുതിയ അംബാസഡര്‍മാരില്‍നിന്ന്​  ഹമദ് രാജാവ് നിയമന രേഖകള്‍ സ്വീകരിച്ചു

07:47 AM
05/12/2019
അ​യ​ര്‍ല​ണ്ട് അം​ബാ​സ​ഡ​ര്‍ ജോ​ണ്‍ ജെ​റാ​ര്‍ഡ് മാ​കോ​യി​ൽ​നി​ന്ന്​ നി​യ​മ​ന​രേ​ഖ​ക​ൾ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ക്കു​ന്നു
മ​നാ​മ: ബ​ഹ്റൈ​നി​ലേ​ക്ക് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ഞ്ച് അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്ന്​ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു. 
സൗ​ദി അം​ബാ​സ​ഡ​ര്‍ അ​മീ​ര്‍ സു​ൽ​ത്താ​ന്‍ ബി​ന്‍ അ​ഹ്മ​ദ് ബി​ന്‍ അ​ബ്്ദു​ല്‍ അ​സീ​സ് ആ​ല്‍ സു​ഊ​ദ്, അ​യ​ര്‍ല​ൻ​ഡ്​ അം​ബാ​സ​ഡ​ര്‍ ജോ​ണ്‍ ജെ​റാ​ര്‍ഡ് മാ​കോ​യ്, താ​ജി​കി​സ്താ​ൻ അം​ബാ​സ​ഡ​ര്‍ ബ​ഹാ​ദു​ര്‍ മ​ഹ്​​മൂ​ദ് സൗ​ദ ശ​രീ​ഫി, ബോ​സ്നി​യ-​ഹെ​ര്‍സ​ഗോ​വി​ന അം​ബാ​സ​ഡ​ര്‍ ശ​രീ​ഫ് മ്യു​കാ​നോ​ഫെ​റ്റ്സ്, സ്വി​സ് അം​ബാ​സ​ഡ​ര്‍ മാ​സി​മോ പാ​റ്റ്ജി എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ച​ത്. 
സ​ഖീ​ര്‍ പാ​ല​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പു​തി​യ അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്നു​ള്ള ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ള്‍ ഹ​മ​ദ് രാ​ജാ​വ് ഏ​റ്റു​വാ​ങ്ങി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ശ​ക്ത​മാ​യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണ​വും വ്യാ​പി​പ്പി​ക്കാ​ന്‍ ബ​ഹ്റൈ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്ന് ഹ​മ​ദ് രാ​ജാ​വ് വ്യ​ക്ത​മാ​ക്കി. 
ത​ങ്ങ​ള്‍ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്​​ട്ര നാ​യ​ക​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ രാ​ജാ​വി​ന് അം​ബാ​സ​ഡ​ര്‍മാ​ര്‍ കൈ​മാ​റു​ക​യും അ​ദ്ദേ​ഹം പ്ര​ത്യ​ഭി​വാ​ദ്യം നേ​രു​ക​യും ചെ​യ്തു. 
ച​ട​ങ്ങി​ല്‍ ഹ​മ​ദ് രാ​ജാ​വി​​െൻറ പ്ര​തി​നി​ധി, റോ​യ​ല്‍ കോ​ര്‍ട്ട് മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, 
റോ​യ​ല്‍ കോ​ര്‍ട്ട്  ഫോ​ളോ അ​പ് മ​ന്ത്രി, റോ​യ​ല്‍ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 
 
Loading...
COMMENTS