സോ​പാ​നം‘​വാ​ദ്യ​സം​ഗ​മം 2019’ന് സംഗീതാത്മക തു​ട​ക്കം

07:48 AM
09/11/2019
സോ​പാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന ‘വാ​ദ്യ​സം​ഗ​മം 2019’ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്​​റൈ​ൻ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ‘വാ​ദ്യ​സം​ഗ​മം 2019’ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സു​വ​നീ​ർ ‘തൗ​ര്യ​ത്രി​കം’ ന​ട​നും ഗാ​യ​ക​നു​മാ​യ മ​നോ​ജ്‌ കെ. ​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്​​തു. കേ​ളി, സോ​പാ​ന സം​ഗീ​തം തു​ട​ങ്ങി അ​പൂ​ർ​വ​മാ​യ ഇ​ര​ട്ട​പ​ന്തി പ​ഞ്ചാ​രി മേ​ള​വും വെ​ള്ളി​യാ​ഴ്​​ച അ​ര​ങ്ങേ​റി. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സ​ന്തോ​ഷ്​ കൈ​ലാ​സ്‌, അ​നി​ൽ മാ​രാ​ർ, ന​വീ​ൻ വി​ജ​യ​ൻ, രാ​ജേ​ഷ്‌ മാ​രാ​ർ,  മോ​ഹ​ന​ൻ, പാ​ഞ്ഞാ​ൾ വേ​ലു​ക്കു​ട്ടി, കാ​ഞ്ഞി​ല​ശ്ശേ​രി പ​ത്മ​നാ​ഭ​ൻ, ഷൈ​ൻ രാ​ജ്‌ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഘോ​ഷ​യാ​ത്ര എ​ന്നി​വ​യ​ും ന​ട​ന്നു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ കൊ​മ്പു​പ​റ്റ്‌, കു​ഴ​ൽ പ​റ്റ്‌ തു​ട​ർ​ന്ന് പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ൻ , കോ​ട്ട​ക്ക​ൽ ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം, രാ​ജേ​ഷ്‌ ചേ​ർ​ത്ത​ല​യു​ടെ പു​ല്ലാം​കു​ഴ​ൽ ഫ്യൂ​ഷ​ൻ തു​ട​ർ​ന്ന് ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ, ജ​യ​റാം എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഇ​ല​ഞ്ഞി​ത്ത​റ മേ​ളം എ​ന്നി​വ​യു​ണ്ടാ​കും. അ​തോ​ടൊ​പ്പം കേ​ര​ള ക്ഷേ​ത്ര വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ വി​ദേ​ശ​ഘ​ട​ക​ത്തി​​െൻറ  ഉ​ദ്​​ഘാ​ട​ന​വും, 10ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ സ​മ​ർ​പ്പ​ണ​വും  വേ​ദി​യി​ൽ ന​ട​ക്കും.  

ബ​ഹ്​​റൈ​ൻ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ട്​ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​   വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ‘വാ​ദ്യ​സം​ഗ​മം 2019’സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. 50 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യു​മു​ള​ള വേ​ദി​യും ആ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. 500 ൽ​പ​രം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​ണു വാ​ദ്യ​സം​ഗ​മം 2019 ​െൻ​റ അ​ര​ങ്ങി​ൽ എ​ത്തു​ന്ന​ത്‌.

Loading...
COMMENTS