ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ്  പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ

07:30 AM
09/11/2019
കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണം -കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​ട​ന്ന​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണം-​കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ജു​ഫൈ​ർ പ്രീ​മി​യ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ പ്ര​ജി ചേ​വാ​യൂ​ർ ബ​ഹ്‌​റൈ​ൻ അ​ലു​മ്​​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും  വി​നോ​ദ​മ​ത്സ​ര​ങ്ങ​ൾ​ക്കും  ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജെ​സ്‌​ലി നി​സാ​ർ,  ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ ജി​ജു എ​ന്നി​വ​ർ  നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഡോ. ​ജ​ലീ​ലും പു​തി​യ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന്  നി​ർ​വ​ഹി​ച്ചു.  പ​രി​പാ​ടി​ക്ക് ബി​ജു ചേ​ര​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Loading...
COMMENTS