‘നാടൻപാട്ടി​െൻറ അകമ്പടി’യോടെ കെ.സി.എയുടെ ഒാണസദ്യ ‘പൊടിപൊടിച്ചു’

10:44 AM
14/09/2019
കെ.സി.എയുടെ ഒാണാഘോഷത്തി​െൻറ ഭാഗമായി നാടൻപാട്ട്​ അവതരിപ്പിച്ചപ്പോൾ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ)യുടെ ഒാണം മഹാസദ്യയിൽ നൂറുകണക്കിന്​ പ്രവാസികൾ പ​െങ്കടുത്തു. ഒാണാഘോഷ സദ്യ കെ.സി.എയുടെ   പ്രസിഡൻറ്​ സേവി  മാത്തുണ്ണി, ​െഎ.സി.ആർ.എഫ്​ ചെയർമാൻ ​അരുൾദാസ്​ എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു. 
ബഹ്​റൈൻ കേരളീയ സമാജം ഹാളിൽ നടന്ന  നടന്ന സദ്യ സാഹോദര്യത്തി​​െൻറയും സൗഹൃദത്തി​​െൻറയും വേദിയായി.  ഇതിനിടയിൽ കെ.സി.എയുടെ ഒാണാഘോഷത്തി​​െൻറ ഭാഗമായി വേദിയിൽ പയ്യന്നൂർ സഹൃദയവേദിയുടെ കലാംഘം നാടൻപാട്ടും ആരംഭിച്ചതോടെ അന്തരീക്ഷം ആവേശകരമായി. സെക്രട്ടറി വർഗീസ് ജോസഫ്, ജനറൽ കൺവീനർ ജോഷി വിതയത്തിൽ, രക്ഷാധികാരി പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കാരക്കൽ, സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ കെ. പി.  ജോസ്,  ചാരിറ്റി ഹെഡ്, ഓണസദ്യ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, എബ്രഹാംജോൺ തുടങ്ങിയവർ നേതൃത്വം നൽകി. 
Loading...
COMMENTS