ഇന്ത്യയും ബഹ്​റൈനും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു ബഹിരാകാശ സഹകരണം ശക്തമാക്കും

കൂടിക്കാഴ്​ചയിൽനിന്ന്​
മനാമ:  ഇന്ത്യയും ബഹ്​റൈനും തമ്മിൽ ബഹിരാകാശരംഗത്ത്​ കൂടുതൽ സഹകരണം ശക്തമാക്കുന്നത്​ ഉൾപ്പെടെയുള്ള പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. ബഹിരാകാശ സാങ്കേതിക മേഖലയിൽ ​ബഹ്​റൈൻ ഇന്ത്യയിലെ െഎ.എസ്​.ആർ.ഒയുമായി സഹകരണമുണ്ടാക്കുന്നത്​ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഏറെ സുപ്രധാനമാണ്​. ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള സാംസ്​ക്കാരിക കൈമാറ്റ പരിപാടികൾ പ്രോത്​സാഹിപ്പിക്കുന്നതും ഭാവിയിൽ ഏറെ ഗുണപരമാകും.  
ബഹ്‌റൈനിൽ ‘രൂ​പെ കാർഡ്’ ആരംഭിക്കുന്നതിന്​ ബി.ഇ.എൻ.ഇ.എഫ്​.​െഎ.ടിയും  എൻ‌.പി.‌സി‌.ഐയും തമ്മിലുള്ള ധാരണാപത്രം,അന്താരാഷ്ട്ര സോളാർ സഖ്യത്തിൽ ബഹ്​റൈൻ ചേരുന്നത്​ എന്നിങ്ങനെയുള്ള കരാറുകളിലും ഒപ്പിട്ടതും ശ്രദ്ധേയമാണ്​. എല്ലാതരത്തിലുള്ള  ഭീകര പ്രവർത്തനങ്ങളെയും ഒരുമിച്ച്​ തുറന്നെതിർക്കും. സുരക്ഷ, തീവ്രവാദ വിരുദ്ധത, രഹസ്യാന്വേഷണം, വിവര കൈമാറ്റം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കും. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും പരസ്​പര താൽപര്യമുള്ള വിഷയങ്ങളിൽ കാഴ്​ചപ്പാടുകൾ കൈമാറും. ഭീകരതക്കെതിരെ അന്താരാഷ്​ട്ര സമൂഹത്തി​​െൻറ ഏകീകരിച്ച നടപടിയുടെ ആവശ്യകതയും അന്താരാഷ്​ട്ര ഭീകരതക്കെതിരെ യു.എൻ വിപുലമായ കൺവൻഷൻ തീരുമാനമെടുത്തതി​​െൻറയും പ്രാധാന്യവും അടിവരയിടുന്നുണ്ട്​. മേഖലയിലെ സ​ുരക്ഷയുമായി ബന്​ധപ്പെട്ട പരസ്​പര ധാരണയിൽ ഇന്ത്യയും ബഹ്​റൈനും സംതൃപ്​തി രേഖ​െപ്പടുത്തി.  സുരക്ഷാ സംഭാഷണം തുടർച്ചയായി നടത്തേണ്ടത്​  പ്രാധാന്യം അർഹിക്കുന്നതായും ഉഭയകക്ഷി യോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. സൈബർ സുരക്ഷയുമായി ബന്​ധപ്പെട്ട്​ കൂടുതൽ ഭാവികാല സഹകരണത്തിൽ ഏർപ്പെടും​. സൈബർ ഇടത്തിലൂടെ  ഭീകരത ഉപയോഗിക്കാനുള്ള നടപടികളെയും  സാമൂഹിക ​െഎക്യ​ം തകർക്കുന്ന നടപടികളെയും ഒരുമിച്ച്​ ചെറുക്കും. 
തീവ്രവാദത്തിനെതിരെ നിലപാട്​ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടും. തീവ്രവാദത്തി​​െൻറതായ അടിസ്ഥാന ഘടനയെ ഇല്ലാതാക്കാനും അവർക്ക്​ സാമ്പത്തിക സഹായങ്ങളോ പിന്തുണയോ ലഭിക്കുന്നത്​ ഇല്ലാതാക്കാനും പ്രവർത്തിക്കും. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തി​​െൻറ മുന്നിൽ കൊണ്ടുവരാൻ പ്രയത്​നിക്കും. ഉൗർജ രംഗത്ത്​ സഹകരണം ശക്തമാക്കും. അതിനൊപ്പം സംയുക്ത പര്യവേക്ഷണത്തിനും മാനവ വിഭവശേഷി പരിശീലനത്തിനുമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ബഹ്‌റൈനിൽ പുതുതായി കണ്ടെത്തിയ എണ്ണ, വാതക സ്രോതസി​​െൻറ വിപുലീകരണത്തിൽ ഇന്ത്യയും സഹായം നൽകും. ഗൾഫ്​ മേഖലയിലെ സമുദ്രമേഖലയുടെ സഞ്ചാര പഥങ്ങളിലെ സുരക്ഷയിൽ സഹകരണം വ്യാപിപ്പിക്കും. ഉടമ്പടി പത്രത്തി​​െൻറ ഒപ്പിടലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർ നേതൃത്വം വഹിച്ചു. 
Loading...
COMMENTS