പുത്തുമലയെ ഒാർത്ത്​ വിതുമ്പലോടെ ബഹ്​റൈൻ പ്രവാസി

  • അയൽക്കാരെ നഷ്​ടപ്പെട്ടു; ഒലിച്ചുപോയ വീട്ടുകാരെ നാട്ടുകാർ രക്ഷിച്ചു​ 

10:21 AM
17/08/2019
1.പ​ുത്തുമലയുടെ പഴയ ദൃശ്യം 2. മണ്ണിടിച്ചിൽ ഉണ്ടായശേഷം , ഇൻസെറ്റിൽ സജീവ്​കുമാർ (-)
മനാമ: പുത്തുമലയിലെ പ്രളയത്തി​​െൻറ ഇരയായ പ്രവാസിക്ക്​  പറയാൻ വേദന നിറഞ്ഞ വർത്തമാനം മാത്രം. ​വയനാട്​ പുത്തുമല പച്ചക്കാട്​ സ്വദേശിയായ ബഹ്​റൈൻ പ്രവാസി സജീവ്​കുമാറിനാണ്​ ജൻമനാട്​ ഇല്ലാതായതി​​െൻറ ​നടുക്കവും ദു:ഖവും വിട്ടുമാറാത്തത്​. 
മണ്ണിടിച്ചിലിൽപെട്ട ത​​െൻറ കുടുംബാംഗങ്ങളെ നാട്ടുകാർ രക്ഷിച്ചതി​​െൻറ സന്തോഷം ഉണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ഒമ്പതു അയൽക്കാർക്ക്​ ജീവൻ നഷ്​ടപ്പെട്ടുവെന്ന്​ പറയു​േമ്പാൾ അദ്ദേഹത്തി​​െൻറ​ വാക്കുകളിൽ വിറയൽ പടരുന്നു. അദ്ധ്വാനിച്ച്​  അന്നന്നുള്ള വരുമാനംക്കൊണ്ട്​ കഴിഞ്ഞുകൂടുന്ന സാധാരണക്കാരായിരുന്നു പുത്തുമലയിലുളളത്​. സഞ്ചാരികളുടെ ഇഷ്​ട പ്രദേശമായ പുത്ത​ുമലക്ക്​ ഇൗ ഗതിവരുമെന്ന്​ സ്വപ്​നത്തിൽപ്പോലും കരുതിയിരുന്നില്ല. എന്നാൽ റിസോർട്ട്​ മാഫിയ ഇവി​െടയുള്ള വൻമരങ്ങൾ വെട്ടിമാറ്റിയത്​ പ്രകൃതിക്ക്​ ദോഷം ചെയ്യുമെന്ന്​ നാട്ടിലുള്ളപ്പോൾ താനും ചില നാട്ടുകാരും  ഉടമകളോട്​ പറഞ്ഞിരുന്നു.  അവർ അത്​ ചെവിക്കൊണ്ടില്ല. മലയിൽ ആഴത്തിൽ വേരാഴ്​ത്തിയിരുന്ന മരങ്ങൾ വ്യാപകമായി മുറിച്ച്​ മാറ്റിയതോടെ പെരുമഴയിൽ മല ഒന്നാകെ ഇടിഞ്ഞ്​ ഒഴുകിപ്പോയി. മേപ്പാടി പഞ്ചായത്തിലെ ഒമ്പതാം വാർഡായ പുത്തുമലയുടെ ഭാഗമായ പച്ചക്കാ​െട്ട 40 സ​െൻറിലാണ്​ ​ സജീവ്​കുമാറും കുടുംബവും താമസിക്കുന്നത്​. ഇൗ ഭൂമിയിൽ സജീവ്​ പുതിയ വീടി​​െൻറ നിർമ്മാണം ഏകദേശം പൂർത്തിയാക്കിയിരുന്നു. എന്നാൽ വീടും ഭൂമിയും എല്ലാം മണ്ണിടിച്ചിലിൽ ഒന്നാ​െക യില്ലാതായി.  പതിറ്റാണ്ടുകൾക്ക്​ മുമ്പാണ്​ പുത്തിമലയിൽ പല നാടുകളിൽനിന്ന്​ ഹാരിസൻ എസ്​റ്റേറ്റിൽ ജോലിക്ക്​ വന്നവർ കുടിയേറ്റ ജീവിതം തുടങ്ങുന്നത്​.  അത്തരത്തിൽ പരിചയപ്പെട്ട്​ വിവാഹിതരായ ഷൊർണ്ണൂർ സ്വദേശിയും  മംഗലപുരം സ്വദേശിനിയുമാണ്​ ത​​െൻറ മാതാപിതാക്കൾ എന്ന്​ സജീവ്​ പറഞ്ഞു. തങ്ങൾ ആറു മക്കളാണ്​. ഇതിൽ ചില സഹോദരങ്ങൾ വിവാഹശേഷം പുത്തുമലയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചു.  പുത്തുമല മേഖലയിൽ ദിവസങ്ങളോളം മഴ പെയ്യുന്നുണ്ടെന്നും അതിനെതുടർന്ന്​ ഒരു  പാലം ഒലിച്ചുപോയെന്നും ഫോണിൽക്കൂടി വീട്ടുകാർ പറഞ്ഞിരുന്നു. ആ ദിവസം രാത്രി അയലത്തെ വീട്​ പൂർണ്ണമായും ഇടിഞ്ഞു. പിറ്റെദിവസം അപകടം മണത്ത പ്രദേശവാസികൾ  പഞ്ചായത്ത്​ അംഗത്തി​​െൻറ നേതൃത്വത്തിൽ പുത്തുമല ഗവ.എൽ.പി സ്​കൂളിലേക്ക്​ അഭയംതേടി. തുടർന്ന്​ മഴ നിലക്കാതെ വന്നപ്പോൾ ഫോറസ്​ട്രി ആഫീസിലേക്ക്​ മാറി. എന്നാൽ ഇതിനുശേഷം  ത​​െൻറ അമ്മയും അനുജനും ഉൾപ്പെടെയുള്ളവർ പുത്തുമലയിലെെപങ്ങളുടെ വീട്ടിലേക്ക്​ പോയതായി സജീവ്​ പറഞ്ഞു.  മലയുടെ ഏറ്റവും ഉയർന്ന ഭാഗത്തുള്ള അവിടെ ഒരുകാലത്തും വെള്ളപ്പൊക്കം ബാധിക്കാൻ സാധ്യത ഇല്ലെന്ന വിശ്വാസത്തിലായിരുന്നു അത്​. എന്നാൽ അവിടെ ദുരന്തത്തി​​െൻറ ഉറവപൊട്ടി. 
അന്ന്​ നടന്ന മലയിടിച്ചിലും വെള്ളപ്പാച്ചിലും അയൽവീടുകൾ  ഒലിച്ചുപോകുന്നതിന്​​ ത​​െൻറ വീട്ടുകാർ സാക്ഷികളായിരുന്നു. നിമിഷങ്ങൾക്കകം അവരും മണ്ണിനും വെള്ളത്തിനും അടിയിലായി. ത​​െൻറ അമ്മ,  പെങ്ങളുടെ മകളും അവളുടെ 54 ദിവസം പ്രായമുള്ള കുഞ്ഞും എല്ലാം വെള്ളത്തിൽപ്പെട്ടു.  മീറ്ററുകളോളം ഒലിച്ച​ുപോയ ഇവരെ മറ്റുള്ളവർ രക്ഷിച്ചു.  തുടർന്ന്​ ഇവരെല്ലാം മലയുടെ മറ്റൊരു ഭാഗത്തൂടെ ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ്​ അഭയകേന്ദ്രത്തിൽ എത്തിയത്​.  അഭയാർഥി ക്യാമ്പിൽ എത്തിയശേഷം വസ്​ത്രങ്ങൾ എടുക്കുന്നതിനോ വളർത്തുമൃഗങ്ങൾക്ക്​ ഭക്ഷണം നൽകുന്നതിനോ വീടുകളിലേക്ക്​ പോയവരിൽ പലരും കാണാതായവരിൽപ്പെടുന്നു. മലയിടിച്ചിൽ ദിവസം താൻ ഫോണിലൂടെ സംസാരിച്ച അയൽക്കാരന​ും  അപകടത്തിൽ കാണാതായിട്ടുണ്ട്​. പച്ചക്കാട്​ മുകൾ ഭാഗത്തെ ചുരുളിമണി പാണ്ഡ്യൻ എസ്​റ്റേറ്റ്​ കടംവന്ന്​ അടച്ചതോടെ തോട്ടം ബാങ്ക്​ ​ലേലം ചെയ്​ത്​ നൽകിയതോടെയാണ്​ പ്രദേശത്തി​​െൻറ സ്വസ്ഥത നഷ്​ടമായതെന്നും സജീവ്​ പറയുന്നു. 
. ഇൗ സ്ഥലങ്ങൾ വാങ്ങിയവരാണ്​ റിസോർട്ട്​ നിർമ്മാണവും വൻതോതിൽ മരങ്ങൾ ​മുറിച്ചുമാറ്റലും നടത്തിയത്​. അവർ പണത്തിനുവേണ്ടി  നാടി​​െൻറ സന്തുലിതാവസ്ഥയെ തകർത്തു. എവിടെ നിന്നോ വന്ന്​ പ്രകൃതിയെ കൊള്ളയടിച്ച്​ കോടികൾ ഉണ്ടാക്കിയ അവർക്കൊന്നും ഇൗ ദുരന്തത്തിൽ യാതൊരു നഷ്​ടവും സംഭവിച്ചിട്ടില്ല. നശിച്ചുപോയത്​ വിലപ്പെട്ട ജീവനുകളും ജീവിതങ്ങളും തലമുറകൾക്കൊണ്ട്​ കഷ്​ടപ്പെട്ട്​ ഉണ്ടാക്കിയ സർവ്വതുമാണ്​. ഇനി അ​െതല്ലാം എങ്ങനെ തിരിച്ചുപിടിക്കാനാണ്​..കണ്ണ്​ നിറച്ച്​ സജീവ്​ കുമാർ ചോദിക്കു​േമ്പാൾ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉത്തരമില്ല. ഒരു വർഷമെ ആകുന്നുള്ളൂ ഇദ്ദേഹം ബഹ്​റൈനിൽ പ്രവാസിയായിട്ട്​. അതിന്​ മുമ്പ്​ നാട്ടിൽ സ്വകാര്യ കമ്പനികളിൽ ​േജാലി ചെയ്യുകയായിരുന്നു.  ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക്​ പോകുമെന്നും അദ്ദേഹം പറഞ്ഞു.
Loading...
COMMENTS