‘തത്തമ്മ’കളാക്കപ്പെടുന്നതിന്​ പിന്നിലെ വസ്​തുതകൾ

  • ആട്ടിത്തെളിക്കാൻ അവർ ബലിമൃഗങ്ങളല്ല - part 2

രണ്ടാഴ്​ചമുമ്പ്​ ബഹ്​റൈനിലെ ഒരു പ്രമുഖ മലയാളി ​സൈക്കോളജിസ്റ്റി​െൻറ മുന്നിൽ തൃശൂർകാരായ ഒരു പ്രവാസി കുടുംബമെത്തി. അവരുടെ മകൾ കഴിഞ്ഞ ദിവസം ആത്​മഹത്യക്ക്​ ശ്രമിച്ചുവെന്നും അവളെ സാധാരണ ജീവിതത്തിലേക്ക്​ കൊണ്ടുവരണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഫാഷൻ ഡിസൈനിങ്​ ഇഷ്​ടവിഷയമായെടുത്ത്​ ​ ദൽഹിയി
ലോ ബംഗളൂരിലോ ഉള്ള കോളജിൽ പഠിക്കണമെന്നതാണ്​  കുട്ടിയുടെ ആഗ്രഹം. രക്ഷിതാക്കൾ അത്​ വകവക്കാതെ   നാട്ടിൽ കൊണ്ടുപോയി ബി.ടെക്കിന്​ ചേർത്തു. കുട്ടി ക്ലാസിന്​ ​േപാകാതെ വന്നപ്പോൾ അവർ ബഹ്​റൈനിലേക്ക്​ കൂട്ടിക്കൊണ്ടുവരികയും വീണ്ടും നിർബന്​ധം തുടരുകയും ചെയ്​തു. 
അപ്പോഴാണ്​  കുട്ടി ആത്​മഹത്യക്ക്​ തുനിഞ്ഞത്​. ഇതുപോലുള്ള  അനുഭവങ്ങൾ പ്രവാസലോകത്തെ നിരവധി കൗൺസിലിങ്​ വിദഗ്​ധർക്കും പങ്കുവെക്കാനുണ്ട്​. വർഷങ്ങളായി കുട്ടികളുടെ രംഗത്ത്​ പ്രവർത്തിക്കുന്ന കൗൺസിലർ പറഞ്ഞത്​,  വീട്ടുകാരുടെ നിർബന്​ധ പ്രകാരം നാട്ടിൽ കോച്ചിങിന്​ പോയ പ്രവാസി വിദ്യാർഥിനി  പ്രവേശന പരീക്ഷയിൽ റാങ്ക്​ നേടി എൻ.​െഎ.ടിയിൽ ചേർന്ന കഥയാണ്​. എന്നാൽ പഠനരീതികളോട്​ പൊരുത്തപ്പെടാൻ കഴിയാതെ വന്ന കുട്ടി ആകെ മാനസിക സംഘർഷത്തിലായി. രണ്ടാം വർഷം എത്തിയപ്പോൾ കുട്ടി എൻ.​െഎ.ടിയോട്​ വിടപറഞ്ഞ്​ ബി.എ ചരിത്രമെടുത്തു. കുട്ടി ആദ്യവർഷംതന്നെ കോളജ്​ തലത്തിൽ ഏറ്റവും വലിയ മാർക്ക്​ ​ വാങ്ങുകയും ചെയ്​തു. അതു​േപാലെ ബഹ്​റൈനിൽ പ്ലസ്​ ടുവരെ പഠിച്ച മലപ്പുറം ജില്ലക്കാരനായ ആൺകുട്ടിക്ക്​ 
ഹോട്ടൽ മാനേജ്​മ​െൻറിന്​ പോകാനായിരുന്നു ആഗ്രഹം. എന്നാൽ വീട്ടുകാരുടെ വാശി ജയിച്ചപ്പോൾ അവന്​ എഞ്ചിനീയറിങിന്​ ചേരേണ്ടിവന്നു. നാലാം വർഷം എത്തിയപ്പോൾ അതുവരെയുള്ള പരീക്ഷകളിലെല്ലാം തോറ്റതി​​െൻറ ഫലമായി പഠനം നിർത്തി. പിന്നീട്​ അയാളുടെ ഇഷ്​ടവിഷയമായ  ഹോട്ടൽ മാനേജ്​മ​െൻറ്​ കോഴ്​സിൽ ചേരുകയും അവിടെ മികച്ച രീതിയിൽ പഠനം തുടരുകയും ചെയ്യുന്നു.   മുകളിൽ പറഞ്ഞ മൂന്ന്​ വിദ്യാർഥികൾക്കും രക്ഷിതാക്കളുടെ ആഗ്രഹത്തിന്​ അനുസരിച്ച്​, താൽപര്യമില്ലാത്ത കോഴ്​സ​ുകളിൽ ചേരേണ്ടി വന്നതിനാൽ  നഷ്​ടമായത്​ വിലപ്പെട്ട അധ്യായന വർഷങ്ങൾ കൂടിയാണ്​. ഇൗ കുട്ടികൾ നമ്മുടെ പ്രവാസലോകത്തെ നിരവധി  വിദ്യാർഥികളുടെ പ്രതിനിധികൾ കൂടിയാണ്​. യഥാർഥത്തിൽ  തങ്ങളുടെ മക്കൾ സമൂഹത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനത്ത്​ എത്തണമെന്നാണ്​ എല്ലാവരെയുംപോലെ പ്രവാസികളിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്​. 
അതിൽ തെറ്റ്​ പറയാനും കഴിയില്ല. എന്നാൽ ​മറ്റ്​ തൊഴിലെടുക്കുന്നവരെക്കാൾ  േഡാക്​ടർമാരും എഞ്ചിനീയർമാരുമാണ്​ ഏറ്റവും സവിശേഷതയുള്ളതെന്ന്​ അവർ ചിന്തിക്കുകയും അതിനായി മക്കളെ നിർബന്​ധിക്കുകയും ചെയ്യുന്നതാണ്​ അബദ്ധമാകുന്നത്​.  അത്തരമൊരു പ്രതീക്ഷയുടെ ഭാരം മക്കളുടെ ചുമലിലേക്ക്​ ചാർത്തിക്കൊടുക്കുകയും ചെയ്യുന്നു. ആ ഭാരവും  ചുമന്നു
ക്കൊണ്ട്​ സഞ്ചരിക്കുക കുട്ടിക്ക്​ എളുപ്പമല്ല. ത​​െൻറ ഏറ്റവും പ്രിയപ്പെട്ടവർ ആവശ്യപ്പെടുന്ന കാര്യം സാധിച്ച്​ കൊടുക്കുക എന്ന ധാർമ്മികബോധം  കുട്ടിയിലുണ്ടാകും.  എന്നാൽ എത്ര വിചാരിച്ചിട്ടും തനിക്ക്​ അത്തരം കഴിവ്​ ഇല്ലാത്തതിനാൽ ആ ലക്ഷ്യം നിറവേറ്റാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടവും ഉണ്ടാകും.  ഇത്തരത്തിൽ  മനോസംഘർഷം വർധിക്കു​േമ്പാഴാണ്​  ദുരന്തം ഉണ്ടാകുന്നത്​. 

അഭിരുചി പരീക്ഷകളോട്​​ വിമുഖത
ലോകത്ത്​ അഭിരുചി അറിഞ്ഞ്​ കുട്ടികളെ പഠിപ്പിക്കുക എന്ന ശൈലി സാധാരണമാണ്​. 
അമേരിക്കൻ സൈക്കോളജിസ്​റ്റായ ബിനെ സീഷോർ വികസിപ്പിച്ച ‘വിത്യസ്​ത അഭിരുചി പരീക്ഷ’യാണ്​ ലോകത്ത്​ ഇന്നുള്ള അഭിരുചി പരീക്ഷകളുടെ അടിസ്ഥാനം. 
പ്രവാസി വിദ്യാർഥികളുടെ രക്ഷിതാക്കളോട്​​ സ്​കൂൾ അധികൃതർ, ഉപരിപഠനത്തിന്​ മുമ്പ്​ കുട്ടികളുടെ അഭിരുചികൾ ശാസ്​ത്രീയമായി അറിയുന്നതിനുള്ള മാർഗങ്ങൾ ഉപ
യോഗിക്കണമെന്ന്​ അഭ്യർഥിക്കാറുണ്ട്​. എന്നാൽ കുട്ടിയുടെ അഭിരുചി എന്നതിന്​ അവരിൽ പലരും വില കൽപ്പിക്കുന്നില്ല. മറ്റ്​ കുട്ടികൾക്ക്​ കഴിയുന്നില്ലേ അതിനാൽ ത​​െൻറ കുട്ടിക്കും കഴിയും എന്നൊരു മിഥ്യാധാരണ ഭൂരിപക്ഷം വിദ്യാസമ്പന്നരായ രക്ഷിതാക്കൾ പോലും വച്ചുപുലർത്തുന്നുണ്ട്​. ഇത്തരത്തിലുള്ള താരതമ്യപഠനം നടത്തുന്നത്​ കുട്ടിയിൽ ദേഷ്യവും സങ്കടവും എല്ലാമുണ്ടാക്കും. ചിത്രം വരക്കാൻ എല്ലാവർക്കും കഴിയാത്തതി​​െൻറ കാരണം പോലെയാണ്​ എല്ലാ കുട്ടികൾക്കും സയൻസിലും ഗണിതത്തിലും സാമർഥ്യം കാട്ടാൻ കഴിയാത്തത്​. 

‘​െഎ.ക്യൂ’ മാത്രമല്ല ​‘ഇ.​െഎ’യും വേണം
ഒരു കുട്ടിയുടെ സാമർഥ്യത്തെക്കുറിച്ച്​ പറയു​േമ്പാൾ  ബുദ്ധിശക്തിയുടെ ഭാഗമായി സൂചിപ്പിക്കുന്ന ​െഎ.ക്യു വിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്​. ത​​െൻറ കുട്ടിക്ക്​ ​ െഎ.ക്യു ഉണ്ട്​ എന്നാണ്​ പല രക്ഷകർത്താക്കളും പല തരത്തിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നത്​. അത്​ പലപ്പോഴും ശരിയാണ്​ താനും. ​എന്നാൽ ഇമോഷണൽ ഇൻറലിജൻറ്​ അഥവാ വൈകാരിക ബുദ്ധി എന്നതിനെക്കുറിച്ച്​ അവരിൽ പലരും അറിവുള്ളതായോ അല്ലെങ്കിൽ അറിയാൻ ​ശ്രമിക്കുന്നതായോ കാണുന്നില്ലെന്ന്​ ബഹ്​റൈനിലെ  കുട്ടികളുടെ കൗൺസിലറായ ഡോ.ശ്യാംകുമാർ പറയുന്നു. വൈകാരികബുദ്ധി  എന്നാൽ മനോവികാരങ്ങൾ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ആണ്​. അതായത്​​ ദേഷ്യമോ സങ്കട
മോ വന്നാൽ അത്​ നിയന്ത്രിക്കുകയും മറ്റുള്ളവർക്ക്​ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ്​ വൈകാരിക ബുദ്ധി എന്ന്​ വിളിക്കുന്നത്​. 
 ഒരു കുട്ടിയുടെ ജീവിതവിജയത്തിന്​ 80 ശതമാനവും വികാരപ്രകടനങ്ങൾ നിയന്ത്രിക്കാനുള്ള കഴിവും 20 ശതമാനം മാത്രം ബുദ്ധിശക്തിയും മതിയെന്ന്​ ലോക പ്രശസ്​ത സൈക്കോളജിസ്​റ്റ്​ ഡാനിയേൽ ഗോൾമാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്​. പ്രവാസലോകത്തെ കുട്ടികളിൽ  പൊതുവെ വൈകാരിക ബുദ്ധി കുറവാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. 

പുതിയ പഠനരീതികൾ അപരിചിതം
ലോകത്തെ കുട്ടികളുടെ മനസ്​ വായിക്കുന്നവരും വൈഞ്​ജാനിക മേഖലയിലുമുള്ളവരുമായ നിരവധി ഗവേഷകർ ഇന്ന്​ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ നിരന്തര ചിന്തകൾ പങ്കു​െവച്ചുക്കൊണ്ടിരിക്കുകയാണ്​. ഇത്തരം കാര്യങ്ങൾ തങ്ങളുടെ മക്കളും അനുവർത്തിക്കാൻ പ്രവാസലോകത്തു​ള്ള രക്ഷിതാക്കളും അധ്യാപകരും പലപ്പോഴും താൽപര്യം കാണിക്കുന്നില്ല എന്നത​ും മറ്റൊരു സത്യം. ഉദാത്തമായ പഠനരീതിയിലൂടെ കുട്ടിയിൽ പഠനവിഷയങ്ങ​േളാടുള്ള താൽപര്യം വർധിപ്പിക്കാം എന്നാണ്​ സമകാലിക വിദ്യാഭ്യാസ വിചക്ഷണൻമാർ വ്യക്തമാക്കുന്നത്​.  
മുൻഗണന ക്രമത്തിൽ വായിപ്പിക്കുക,  മറക്കാതിരിക്കാനായി വീണ്ടും വായിച്ച്​ അതിനെ ഒാർമയിൽ കോർത്തിണക്കുക, പഠിച്ചത്​ ചെറിയ കുറിപ്പുകളാക്കി എഴുതി തയ്യാറാക്കുക, കൂട്ടായിരുന്ന്​ പഠിക്കുക, പഠനവിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുക,  പഠിച്ച വിഷയങ്ങളിൽ ഇനിയും കൂട്ടിച്ചേർക്ക​ലിന്​ സാധ്യത ഉണ്ടെന്ന്​ നോക്കിയാൽ അത്​ അന്വേഷിക്കുക, സംശയ നിവാരണം ആവശ്യമെങ്കിൽ അത്​ രേഖ​െപ്പടുത്തുക തുടങ്ങിയവയെല്ലാം പഠിച്ച ഭാഗങ്ങൾ കുട്ടികളുടെ മനസിൽ ഉറപ്പിക്കാനുള്ള മാർഗങ്ങളാണ്​. 
ഒാരോ ദിവസത്തിലും കാര്യങ്ങൾ പുതുതായി സംഭവിച്ച്​ ​െകാണ്ടിരിക്കുന്നുണ്ട്​. ഉദാഹരണത്തിന്​ നാലോ അഞ്ചോ വർഷം മുമ്പുള്ള പാഠപുസ്​തകത്തിലെ അധ്യായങ്ങൾ പരിഷ്​ക്കരിക്കപ്പെടാത്തിടത്തോളം കാലം, അതിൽ പറയുന്ന കാര്യങ്ങളിലെ നിലവിലെ അവസ്ഥകൾ കൂടി അറിയാനുള്ള താൽപര്യവും ഉത്തരവാദിത്തവും കുട്ടിക്കും കുട്ടിയെ സഹായിക്കുന്ന വിവിധ കേന്ദ്രങ്ങൾക്കും ഉണ്ടാകണം. 
ഭാവിയിലെ മത്​സരപരീക്ഷകൾക്കും തൊഴിൽ വിപണിയിലെ മാത്​സര്യത്തിലും ഒരു മികച്ച വ്യക്തിയായി വാർത്തെടുക്കപ്പെടുന്നതിനും എല്ലാം ഇത്തരം പഠനതാൽപര്യം പ്രേരണയാകും. എന്നാൽ ഖേദകരമെന്ന്​ പറയ​െട്ട, പ്രവാസലോകത്തെ കുട്ടികൾ കാണാപ്പാഠം പഠിക്കുന്ന തത്തമ്മകൾ ആയിപ്പോകുകയാണ്​ പതിവ്​. വായനയിലൂടെയും ചർച്ചകളിലൂടെയും കുട്ടികളെ വൈഞ്​ജാനിക, സാഹിത്യ, സാമൂഹിക മേഖലകളിലേക്ക്​ നയിക്കുന്നതിൽ സാമൂഹികരംഗം പലപ്പോഴ​ും പരാജയപ്പെടുന്നു. 
 അതി​​െൻറ ഫലമായി ഭാവിയിലെ വിവിധ മത്​സരപരീക്ഷകളിലും ​െപാതുരംഗത്തും  പല കുട്ടികളും പകച്ച്​ നിൽക്കേണ്ടിയ​ും  വരുന്നു.
(തുടരും)

Loading...
COMMENTS