ടൂറിസ്​റ്റുകൾ ചെലവഴിച്ച വാറ്റ്​ തുക ഭാഗികമായി തിരിച്ചു നൽകുന്ന പദ്ധതി പരിഗണനയിൽ

09:42 AM
10/01/2019
മനാമ: ബഹ്​റൈനിലെത്തുന്ന സന്ദർശകർക്ക്​ തങ്ങൾ മൂല്യവർധിത നികുതി (വാറ്റ്​) ഇനത്തിൽ ചെലവിട്ട തുകയുടെ ഒരു ഭാഗം തിരിച്ചുനൽകുന്ന പദ്ധതി രൂപപ്പെടുത്തുന്നുണ്ടെന്ന്​ ‘നാഷനൽ ബ്യൂറോ ഫോർ ടാക്​സേഷൻ’ അധികൃതർ വ്യക്തമാക്കി. ഇ​തി​​െൻറ ജോലികൾ അന്തിമ ഘട്ടത്തിലാണ്. ചരക്കുകൾക്കും  സേവനങ്ങൾക്കും ഇൗടാക്കിയ തുകയാണ്​ ഭാഗികമായി തിരിച്ചുനൽകുക. വിമാനത്താവളത്തിലെ ഡിപ്പാർച്ചർ വിഭാഗത്തിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. പദ്ധതി നടപ്പാക്കാനായി ആ​ഗോള തലത്തിൽ പ്രശസ്​തമായ സ്​ഥാപനവുമായി കൈ​കോർക്കും. 
   വാറ്റിനായി രജിസ്​റ്റർ ചെയ്​ത കമ്പനികളെ വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഇതുവഴി തടസമില്ലാതെ പണം ലഭിക്കാനുള്ള സൗകര്യം ഒരുക്കും. ടൂറിസ്​റ്റുകളുടെ വരവു​ം അവർ രാജ്യത്ത്​ ചെലവിടുന്ന പണത്തി​​െൻറ തോതും വർധിപ്പിക്കാൻ പുതിയ നടപടി സഹായകമാകുമെന്ന്​ അധികൃതർ കരുതുന്നു. അതിനിടെ, വൈദ്യുതിക്കും വെള്ളത്തിനും വാറ്റ്​ ഏർപ്പെടുത്തുന്നതിനെതിരെ പാർലമ​െൻറ്​ വോട്ട്​ ചെയ്​തു. തീരുമാനം​ പുനഃപരിശോധിക്കണമെന്ന്​ എം.പിമാർ ആവശ്യപ്പെട്ടു. വൈദ്യുതി, വെള്ള ബില്ലിൽ 2016 മുതൽ വാർഷിക വർധനയുണ്ട്​. ഇതി​​െൻറ അവസാനഘട്ടം ഇൗ മാർച്ചിൽ നടപ്പാകും. 3,000 യൂനിറ്റ്​ വരെയുള്ള ആഭ്യന്തര വൈദ്യുതി ഉപയോഗത്തിന്​ യൂനിറ്റൊന്നിന്​ 21 ഫിൽസ്​ എന്നത്​ 29 ഫിൽസ്​ ആയി ഉയരും. വെള്ളത്തി​​െൻറ ചാർജ്​ 60യൂനിറ്റ്​ വരെ യൂനിറ്റൊന്നിന്​ 750 ഫിൽസ്​ ആയി മാറും. 
      ജീവിത ചെലവും വ്യാപാര സംരംഭങ്ങൾ നടത്താനുള്ള ചെലവും വർധിച്ചുവരികയാണ്​. ഇൗ സാഹചര്യത്തിലാണ്​ 40 എം.പിമാരും വൈദ്യുതി, ജല സേവനങ്ങളിലെ വാറ്റിനെതിരെ രംഗത്തുവന്നത്​. എം.പിമാരുടെ നിർദേശം കാബിനറ്റിന്​ കൈമാറും.
 രാജ്യത്ത്​ വൈദ്യുതി, ജല സേവനങ്ങൾക്കും​ അഞ്ചു ശതമാനം വാറ്റ്​ ഏർപ്പെടുത്തുമെന്ന്​ കഴിഞ്ഞ ദിവസമാണ്​ അറിയിപ്പുണ്ടായത്​. വൈദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) അറിയിച്ചതാണ്​ ഇക്കാര്യം. 2019 ജനുവരി മുതൽ നിരക്ക്​ പ്രാബല്യത്തിൽ വരുമെന്നും അറിയിപ്പിൽ പറയുന്നു. 
  ഇൗ മാസം ഒന്നു മുതലാണ്​ ബഹ്​റൈനിൽ മൂല്യ വർധിത നികുതി (വാറ്റ്​) നിലവിൽ വന്നത്. ഇത്​ കൃത്യമായി നടപ്പാക്കുന്നു എന്ന കാര്യം ഉറപ്പാക്കാൻ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്​ഥർ പരിശോധന തുടരുകയാണ്​. വാറ്റ്​ ഇല്ലാത്ത ഉൽപന്നങ്ങൾക്ക്​ അധിക ചാർജ്​ ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.
 ഉപ​ഭോക്താക്കൾക്ക്​ വാറ്റ്​ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്​ലൈൻ നമ്പറായ 80008001ൽ അറിയിക്കാം.  വാറ്റ്​ ഇളവ്​ ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ  ബ്യൂറോ ഒാഫ്​ ടാക്​സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്​. എൻ.ബി.ടി വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്​. ജി.സി.സി ഉടമ്പടി പ്രകാരമാണ്​ ബഹ്​റൈനിലും വാറ്റ്​ ഏർപ്പെടുത്തുന്നത്​. 
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്​ഥാപനങ്ങൾക്കാണ്​ ബാധകമാവുന്നത്​. അഞ്ച്​ ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്​ട്രേഷൻ പൂർത്തിയാക്കണമെന്നാണ്​ ചട്ടം. ഇവർക്കാണ്​ ജനുവരി ഒന്നു മുതൽ പുതിയ നികുതി സ​മ്പ്രദായം ബാധകമായത്​. രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്​സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്​. 
ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​. 
 
Loading...
COMMENTS