‘രാഷ്​​ട്രീയം പറഞ്ഞ്​ ആരും മാറി നിൽക്കരുത്​; കേരളത്തിനെ സഹായിക്കണം’

08:18 AM
10/10/2018

മനാമ: പ്രളയം തകർത്തെറിഞ്ഞ കേരളത്തി​​​െൻറ പുനർനിർമ്മാണ കാര്യത്തിൽ സംസ്ഥാന ഗവൺമ​​െൻറിൽ വിശ്വാസം ഉ​ണ്ടെന്ന്​ ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണപിള്ള പറഞ്ഞു. ​ഒാണം^നവരാത്രി ആഘോഷത്തി​​​െൻറ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.എം.മണി ഫണ്ട്​ ശേഖരിക്കാൻ വരുന്നതുമായി ബന്​ധപ്പെട്ട്​ ചിലരുടെ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഹായം അഭ്യർഥിക്കു​േമ്പാൾ കൊടുക്കാതിരിക്കാൻ നൂറ്​ കാരണങ്ങൾ ചിലർക്ക്​ പറയാനുണ്ടാകും. കൊടുക്കാൻ ഒരേ ഒരു കാരണമേയുള്ളൂ. അത്​ നമ്മുടെ കേരളത്തി​​​െൻറ പ്രളയാനന്തര  ദയനീയാവസ്ഥയാണ്​. അതിനാൽ നാടിനെ വീണ്ടെടുക്കാൻ സഹായം വേണം. ഗവൺമ​​െൻറി​​​െൻറ രാഷ്​ട്രീയം നോക്കേണ്ട സന്ദർഭമിതല്ല. വിമർശനങ്ങൾ നല്ലതാണ്​. ജനാധിപത്യത്തിൽ അതിന്​ ആരോഗ്യകരമായ സ്ഥാനവുമുണ്ട്​. 
പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തി​​​െൻറ അവസ്ഥയെ കാണാത്ത മട്ടിലുള്ള വിമർശനങ്ങൾ നല്ലതല്ല. ബഹ്​റൈനിലെ മലയാളികൾ ഇതുവരെ കൈയയച്ചുള്ള സഹായപ്രവർത്തനങ്ങളാണ്​ നടത്തിയത്​.  
നാടി​​​െൻറ ഉയിർത്തെഴുന്നേൽപ്പിനുവേണ്ടിയാണ്​ ഇൗ പരിശ്രമങ്ങളെല്ലാം. തകർന്ന റോഡുകൾ, പാലങ്ങൾ, മറ്റ്​ അടിസ്ഥാന സൗകര്യങ്ങൾ. ഇവ പുനർനിർമ്മിക്കാൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള വിദഗ്​ധരെ കൂടി ഉൾപ്പെടുത്തണമെന്ന്​ ഇൗ അവസരത്തിൽ ഗവൺമ​​െൻറിനോട്​ അ​ഭ്യർഥിക്കുകയാണ്​. മന്ത്രി എം.എം. മണി ബഹ്​റൈനിൽ എത്തു​േമ്പാൾ അദ്ദേഹത്തിനോട്​ ഇക്കാര്യം അറിയിക്കും. 
ബഹ്​റൈൻ കേരളീയ സമാജം  25 ലക്ഷം രൂപ കേരളത്തിന്​ നൽകാനാണ്​ ഉദ്ദേശിക്കുന്നത്​. അതിനായുള്ള തുക ഒാണം^നവരാത്രി ആഘോഷത്തിൽ നിന്നും നവംബർ രണ്ടിലെ ചാരിറ്റി കേരള സദ്യയിൽ നിന്നും ലഭിക്കുമെന്നാണ്​ കരുതുന്നത്​ എന്നും  പി.വി.രാധാകൃഷ്​ണപിള്ള പറഞ്ഞു. നാളെ രാത്രി രാത്രി 7.30ന് ആഘോഷ പരിപാടികളുടെ   ഉദ്ഘാടനം നടക്കും. തുടർന്ന്​  ബി.കെ.ജി ഹോള്‍ഡിംഗ് ഡയറക്​ടർ രജത്ത് ബാബുരാജനെ സമാജം യുവ ബിസിനസ്​ ​െഎക്കൺ അവാർഡ്​ നൽകി  ആദരിക്കും. തുടർന്ന്​ ഗാനമേള. 12 ന് രാവിലെ 10 ന്​ രംഗോളി മത്സരവും രാത്രി 7.30ന്  സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. പ്രമുഖ വ്യവസായിയായ ഡോ. കെ എസ് മേനോനെ  ചടങ്ങില്‍ ആദരിക്കും.  
19 ന് കാലത്ത്  അഞ്ചു മുതല്‍ പ്രൊഫ.വി മധുസൂദനന്‍ നായര്‍  കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ മന്ത്രി  എം.എം. മണി  മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് എസ്.പി ബാലസുബ്രമണ്യം എസ്.പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും  ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡി നെറ്റര്‍ (66759824).

Loading...
COMMENTS