സുഷമസ്വരാജ്​ ജൂലൈ 14 ന്​  ബഹ്​റൈനിൽ 

10:01 AM
12/07/2018

മനാമ: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്​ ശനിയാഴ്​ച ബഹ്​റൈനിൽ എത്തുമെന്ന്​  പി.ടി.​െഎ അറിയിച്ചു. രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി എത്തിച്ചേരുന്ന സുഷമ സ്വരാജ്​ ബഹ്​റൈൻ വി​േദശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുമായി രണ്ടാമത്​ ജോയിൻറ്​ കമ്മീഷൻ യോഗത്തിൽ സംബന്​ധിക്കും. ശനിയാഴ്​ച ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടവും ഉദ്​ഘാടനം ചെയ്യും. ജോയിൻറ്​ കമ്മീഷൻ ആദ്യയോഗം  2015 ഫെബ്രുവരിയിലാണ്​ നടന്നത്​. 
 

Loading...
COMMENTS