മാറ്റത്തിന്റെ 12 വർഷങ്ങൾ; ലുലു എക്സ്ചേഞ്ച് ബഹ്റൈൻ വാർഷികം ആഘോഷിച്ചു
text_fieldsലുലു എക്സ്ചേഞ്ച് ബഹ്റൈൻ വാർഷികാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിൽ തങ്ങളുടെ 12ാം വാർഷികം ആഘോഷിച്ച് ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച്. സാമ്പത്തിക സേവനരംഗത്തെ വിശ്വസ്തമായ സ്ഥാപനം എന്നനിലയിലും, രാജ്യത്തെ പേമെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ മുൻനിരയിൽ നിൽക്കുന്നെന്ന ഖ്യാതിയും ലുലു എക്സ്ചേഞ്ചിനുണ്ട്.
2013 ഒക്ടോബർ രണ്ടിന് സ്ഥാപിതമായതു മുതൽ, ബഹ്റൈനെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുന്നതിൽ ലുലു എക്സ്ചേഞ്ച് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്ത് 17 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളും, 'ലുലു മണി ആപ്പും’ പ്രവർത്തിക്കുന്നുണ്ട്.
ലുലു എക്സ്ചേഞ്ചിന്റെ ആഗോള കാഴ്ചപ്പാടും ഈ വാർഷിക ആഘോഷത്തിൽ പ്രതിഫലിക്കുന്നുണ്ട്. അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷന്റെ (എ.എഫ്.എ) ഔദ്യോഗിക റീജനൽ ഫിൻടെക് പങ്കാളി എന്നനിലയിൽ, ഫുട്ബാളിനോടുള്ള അഭിനിവേശത്തെ സാമ്പത്തിക സേവനംങ്ങളിലെ നൂതനത്വവുമായി കമ്പനി ബന്ധിപ്പിക്കുന്നു. ഈ പങ്കാളിത്തം, ലുലു എക്സ്ചേഞ്ച് തങ്ങൾ സേവനം നൽകുന്ന എല്ലാ വിപണികളിലും വിശ്വാസം, മികച്ച പ്രകടനം, ലക്ഷ്യബോധം എന്നിവ നിലനിർത്താനുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ബഹ്റൈനിലെ ഞങ്ങളുടെ 12 വർഷത്തെ യാത്ര നൂതനത്വത്തിന്റെയും വിശ്വാസ്യതയുടെയും സ്ഥിരതയുടെയും കഥയാണെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. നൂതനത്വം, ആഗോള പങ്കാളിത്തം, ഉപഭോക്തൃ വിശ്വാസം എന്നിവയുടെ അടിത്തറയിൽ, അടുത്ത ഘട്ടം റെമിറ്റൻസ്, ക്രോസ്-ബോർഡർ പേമെന്റ് വളർച്ചക്ക് നേതൃത്വം നൽകാൻ ലുലു എക്സ്ചേഞ്ച് തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

