സൗദി-അമേരിക്ക ബന്ധത്തിന് കരുത്തേറി -കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും സൗദി-അമേരിക്കൻ നിക്ഷേപ സമ്മേളനത്തിൽ, 2. നിക്ഷേപ സമ്മേളനത്തിൽ ട്രംപിെൻറ പ്രസംഗം കേൾക്കുന്ന കിരീടാവകാശി, 3. സമ്മേളനത്തിൽ പങ്കെടുത്തവർ
റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അടിത്തറ ഞങ്ങൾ സ്ഥാപിച്ചതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. വാഷിങ്ടൺ ഡി.സിയിൽ നടന്ന സൗദി-അമേരിക്കൻ നിക്ഷേപ സമ്മേളനത്തിൽ പ്രസിഡൻറ് ട്രംപിനോടൊപ്പം പെങ്കടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 90 വർഷം പഴക്കമുള്ള ഈ ബന്ധത്തിെൻറ ആണിക്കല്ല് വീണ്ടും ഉറപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങൾ മറികടന്ന് ഉറച്ചുനിൽക്കുന്ന തന്ത്രപരമായ പങ്കാളിത്തമായി ഇത് മാറിയിരിക്കുന്നു.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം അഭൂതപൂർവമായ വളർച്ചക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രതിരോധം, ഊർജം, നിർമിതബുദ്ധി, അപൂർവ ധാതുക്കൾ, സാമ്പത്തികം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിൽ പുതിയ നിക്ഷേപ കരാറുകളിലും പദ്ധതികളിലും ഒപ്പുച്ചു. ഇവ ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചക്കും തൊഴിലവസര സൃഷ്ടിക്കും കാരണമാകും. ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്ന ആകർഷകമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ജനങ്ങളോട് കിരീടാവകാശി ആഹ്വാനം ചെയ്തു.
അമീർ മുഹമ്മദ് ബിൻ സൽമാൻ വളരെയധികം ബഹുമാനിക്കപ്പെടുന്നയാളാണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധനായ ധീരനേതാവാണെന്ന് കിരീടാവകാശിയെ ട്രംപ് വിശേഷിപ്പിച്ചു. യു.എസ്-അമേരിക്കൻ സഖ്യം എക്കാലത്തേക്കാളും ശക്തമാക്കാൻ ഞാനും അമീർ മുഹമ്മദ് ബിൻ സൽമാനും സഹായിച്ചിട്ടുണ്ടെന്നും 270 ബില്യൺ ഡോളറിെൻറ കരാറുകളിൽ ഒപ്പുവെക്കുന്നതായും ട്രംപ് പറഞ്ഞു.
രാജ്യങ്ങൾ തമ്മിലെ 90 വർഷത്തെ ബന്ധം ആഘോഷിക്കാൻ ഞങ്ങൾ വൈറ്റ് ഹൗസിൽ ഒരുമിച്ചു. അവിടെവെച്ച് നാറ്റോക്ക് പുറത്തുള്ള ഒരു പ്രധാന സഖ്യകക്ഷിയായി സൗദി അറേബ്യയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. ഇത് ഒരു വലിയ ബഹുമതിയാണ്. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്ന്. അതിനാൽ അതിന് ഞാൻ കിരീടാവകാശിയെ അഭിനന്ദിക്കുന്നു. ഇത് ആത്മവിശ്വാസത്തിെൻറ അടയാളമാണ്. കൂടാതെ ഞങ്ങൾ ഒരു ചരിത്രപരവും തന്ത്രപരവുമായ പ്രതിരോധ കരാറിലും ഒപ്പുവെച്ചു. ഇത് വളരെ മാന്യമായ ഒരു പങ്കാളിത്തമാണ്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച സൈനിക ഉപകരണങ്ങളിൽ ചിലത് ഞങ്ങൾ സൗദിക്ക് വിൽക്കുമെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

