Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightപു​റ​പ്പാ​ട്

പു​റ​പ്പാ​ട്

text_fields
bookmark_border
പു​റ​പ്പാ​ട്
cancel

അ​വ​ളൊ​രു യാ​ത്ര​യി​ൽ ആ​യി​രു​ന്നു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​തെ ത​നി​യെ പോ​കു​ന്ന ആ​ദ്യ​യാ​ത്ര. ഓ​ർ​മ​വെ​ച്ച കാ​ലം മു​ത​ൽ ഒ​രേ ച​ട്ട​ക്കൂ​ടി​ൽ തു​ട​രു​ന്ന ജീ​വി​ത​ത്തി​ൽ മ​ടു​പ്പ് തോ​ന്നി തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചേ​റെ ദി​വ​സ​ങ്ങ​ളാ​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രേ നി​റ​മാ​യി​രു​ന്നു. ക​റു​പ്പും വെ​ളു​പ്പും ഇ​ഴ​ചേ​ർ​ന്ന മ​ങ്ങി​യ നി​റം... പ​ല​ത​രം വ​ർ​ണ​ങ്ങ​ൾ കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​മ​ണ​ഞ്ഞ നി​റം. ഏ​കാ​ന്ത​ത​യു​ടെ പ്ര​ഭാ​ത​ത്തി​ലാ​ണ് ഒ​രു യാ​ത്ര പോ​യാ​ലോ എ​ന്ന​വ​ൾ​ക്ക് വെ​ളി​പാ​ടു​ണ്ടാ​യ​ത്. പി​റ്റേ​ന്ന് കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക​യ​ച്ച് ഭ​ർ​ത്താ​വി​നു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം പൊ​തി​ഞ്ഞു​കൊ​ടു​ത്ത് എ​ല്ലാ​വ​രേം യാ​ത്ര​യ​യ​ച്ച് ഗൂ​ഢ​സ്മി​ത​ത്തോ​ടെ ത​നി​ച്ചു​ള്ള ആ ​യാ​ത്ര​ക്ക് അ​വ​ൾ ത​യാ​റാ​യി​ത്തു​ട​ങ്ങി. വൈ​കു​ന്നേ​രം കു​ട്ടി​ക​ൾ തി​രി​ച്ചെ​ത്തു​ന്ന​തി​നു മു​മ്പേ ത​നി​ക്കും തി​രി​ച്ച് എ​ത്ത​ണ​മെ​ന്ന ചി​ന്ത സ​ന്തോ​ഷ​ത്തെ മ​ങ്ങ​ലേ​ൽ​പി​ച്ചെ​ങ്കി​ലും അ​വ​ൾ ഉ​ത്സാ​ഹ​ത്തോ​ടെ ഉ​ള്ള​തി​ൽ ന​ല്ലൊ​രു സാ​രി എ​ടു​ത്തു​ടു​ത്തു. ബ​സ് സ്റ്റോ​പ്പി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് എ​വി​ടേ​ക്ക് പോ​ക​ണ​മെ​ന്നു​ള്ള ചി​ന്ത ഉ​ട​ലെ​ടു​ത്ത​ത്. അ​തു​വ​രെ യാ​ത്ര പോ​ക​ണ​മെ​ന്ന​ല്ലാ​തെ എ​ങ്ങോ​ട്ട് എ​ന്ന​വ​ൾ ഓ​ർ​ത്തി​രു​ന്നി​ല്ല... ആ​ദ്യം വ​ന്നു നി​ന്ന ബ​സി​ൽ​ത​ന്നെ ക​യ​റി​പ്പ​റ്റി.

മ​ന​സ്സി​നെ അ​പ്പൂ​പ്പ​ൻ​താ​ടി പോ​ലെ പ​റ​ത്തി​വി​ട്ട് ജാ​ല​ക കാ​ഴ്ച​ക​ളും ക​ണ്ട് വി​സ്‌​മൃ​തി​യി​ലാ​ണ്ട​വ​ൾ ഇ​രു​ന്നു. അ​വ​സാ​ന സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം തി​ര​ക്കി​ലേ​ക്ക​വ​ൾ അ​ലി​ഞ്ഞു ചേ​ർ​ന്നു.

ആ​ളു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും അ​ല​യു​ക​യാ​ണ്. വി​വാ​ഹ​ശേ​ഷം അ​ണി​യാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന ഏ​റെ ഇ​ഷ്ട​മു​ള്ള മു​ല്ല​പ്പൂ​ക്ക​ൾ വാ​ങ്ങി മു​ടി​യി​ൽ വെ​ച്ചു... ക​പ്പ​ല​ണ്ടി​യും കൊ​റി​ച്ചു കു​റെ ദൂ​രം ന​ട​ന്നു. കാ​ൽ ക​ഴ​ച്ചു തു​ട​ങ്ങി​യ​നേ​രം അ​ടു​ത്തു ക​ണ്ട ഒ​രു ബെ​ഞ്ചി​ൽ അ​വ​ളി​രു​ന്നു.പി​റ്റേ​ന്നു​ണ്ടാ​ക്കേ​ണ്ടി​യി​രു​ന്ന പ്രാ​ത​ലി​നെ പ​റ്റി​യോ വൃ​ത്തി​യാ​ക്കാ​തെ ഇ​ട്ട മു​റി​ക​ളെ പ​റ്റി​യോ മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ളെ പ​റ്റി​യോ ഓ​ർ​ത്ത് അ​വ​ൾ വേ​വ​ലാ​തി​പ്പെ​ട്ടി​ല്ല. ത​ന്റെ കാ​ലൊ​ച്ച കാ​തോ​ർ​ത്തി​രി​ക്കു​ന്ന പ​ശു​ക്ക​ളെ​യും കോ​ഴി​ക​ളെ​യും വി​സ്‌​മൃ​തി​യി​ലാ​ഴ്ത്തി​ക്കൊ​ണ്ട് കാ​യ​ൽ പ​ര​പ്പി​ലെ ഓ​ള​ങ്ങ​ളേം നോ​ക്കി​ക്കൊ​ണ്ട്‌ അ​സ്ത​മ​യം ആ​കു​ന്ന​വ​രെ അ​വ​ളി​രു​ന്നു.

‘‘ആ​ഹാ... സാ​രി​യൊ​ക്കെ ചു​റ്റി സു​ന്ദ​രി ആ​യി​ട്ടു​ണ്ട​ല്ലോ’’... തൊ​ട്ട​ടു​ത്തു​നി​ന്നു കേ​ട്ട ശ​ബ്ദ​ത്തി​ലേ​ക്ക് അ​വ​ൾ ത​ല ച​രി​ച്ചു നോ​ക്കി. ചി​ര​പ​രി​ചി​ത​യെ പോ​ലെ ഒ​രു സ്ത്രീ ​അ​വ​ളു​ടെ അ​രി​കി​ലേ​ക്ക് നീ​ങ്ങി ഇ​രി​ക്കു​ക​യും കൈ ​കൈ​വ​രു​ക​യും ചെ​യ്ത​ത് പെ​െ​ട്ട​ന്നാ​യി​രു​ന്നു. ‘‘ന​മ്മ​ൾ വേ​ഷ​ത്തി​ലെ​ല്ലാം ന​ല്ല​പോ​ലെ ശ്ര​ദ്ധി​ക്ക​ണം. എ​പ്പോ​ഴും വൃ​ത്തി​യോ​ടെ ന​ട​ക്ക​ണം’’, അ​വ​ർ തു​ട​ർ​ന്നു പ​റ​ഞ്ഞു.

പി​ന്നീ​ട​വ​ർ അ​വ​ളു​ടെ മു​ടി​യി​ലേ​ക്ക് നോ​ക്കു​ക​യും നാ​ണ​ത്തോ​ടെ ‘‘മു​ല്ല​പ്പൂ​വും വ​ള​രെ ന​ല്ല​താ​ണ് ’’ എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞെ​ട്ട​ലോ​ടെ അ​വ​രു​ടെ കൈ​വി​ടു​വി​ച്ചു അ​വ​ൾ അ​വി​ട​ന്നെ​ഴു​ന്നേ​റ്റു.

ശ്വാ​സോ​ച്ഛ്വാ​സം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് അ​വ​ൾ​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. പി​ന്തി​രി​ഞ്ഞു ന​ട​ക്കു​ന്ന മാ​ത്ര​യി​ൽ അ​വ​ൾ തി​രി​ഞ്ഞൊ​ന്നു നോ​ക്കി​യ​പ്പോ​ൾ അ​വ​ർ ഒ​റ്റ​ക്കി​രു​ന്നു അ​വ​ളെ നോ​ക്കി പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും സ​ഞ്ചി​യി​ൽ​നി​ന്ന് ഉ​ണ​ങ്ങി​യ കു​റെ മു​ല്ല​മാ​ല​ക​ൾ എ​ടു​ത്തു മ​ണ​ത്തു നോ​ക്കു​ന്ന​തും ഉ​ൾ​ക്കി​ടി​ല​ത്തോ​ടെ ക​ണ്ടു. ആ​ർ​ത്ത​ല​ച്ചു​കൊ​ണ്ട് കാ​ലം തെ​റ്റി വ​ന്ന മ​ഴ​യി​ൽ ന​ന​ഞ്ഞു കു​തി​ർ​ന്ന് അ​വ​ൾ ബ​സ്‌​സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Story
News Summary - malayalam story
Next Story