Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right110 പേർ മരിച്ച മക്ക...

110 പേർ മരിച്ച മക്ക ക്രെയിൻ ദുരന്തം: ​പ്രതികളെ കോടതി കുറ്റവിമുക്തരാക്കി

text_fields
bookmark_border
110 പേർ മരിച്ച മക്ക ക്രെയിൻ ദുരന്തം: ​പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
cancel
camera_alt

മക്കയിൽ 2015 സെപ്​റ്റംബറിൽ ക്രെയിൻ വീണുണ്ടായ അപകടം (ഫയൽ ഫോ​േട്ടാ)

മക്ക: ഹറം ക്രെയിൻ അപകട കേസിൽ ബിൻലാദിൻ ​ഗ്രൂപ്പ്​ ഉൾപ്പെടെയുള്ള 13 പ്രതികളെ കുറ്റവിമുക്തരാക്കി മക്ക ​ക്രിമിനൽ കോടതി വിധി പു​റപ്പെടുവിച്ചു. ബുധനാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച വിധി മക്ക ക്രിമിനൽ കോടതി പുറപ്പെടുവിച്ചതെന്ന്​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

നേരത്തെ വിചാരണ നടത്തി വിധി പ്രസ്​താവിച്ചതല്ലാത്ത പുതി​യതൊന്നും കോടതിക്ക്​ കണ്ടെത്താനായിട്ടില്ല. സൂക്ഷ്​​മ പരിശോധനക്കായി പുതിയ വിധി പ്രസ്​താവം അപ്പീൽ കോടതിയിലേക്ക്​ അയക്കുമെന്നും കോടതി വ്യക്തമാക്കി​. അപകട ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ ബുള്ളറ്റിനിൽ ചെങ്കടലി​ലെ കാറ്റി​െൻറ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ മാത്രമാണെന്നാണ് പറയുന്നത്​​​​.

ആവശ്യമായ ജാഗ്രതയും മുൻകരുതലും എടുക്കേണ്ടതായ രീതിയിൽ ചുഴലിക്കാറ്റോ മറ്റോ ഉണ്ടാകുമെന്ന്​ അറിയിപ്പുണ്ടായിരുന്നില്ലെന്നും കോടതി വിധി പറയുന്നു​. അപകടമുണ്ടായേക്കുമെന്ന്​ പ്രതീക്ഷിക്കുന്ന കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പ്​ കോടതി ബെഞ്ചിന്​ കണ്ടെത്താനായിട്ടില്ല.​ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദൈവീക വിപത്തോ, പകർച്ചവ്യധിയോ പോലെയുള്ള ദുരന്തമാണ്​​ മക്കയിൽ അന്നേ ദിവസം സംഭവിച്ചതെന്ന്​ കോടതി സൂചിപ്പിച്ചു.

ഇത്തരം അവസ്ഥകളിൽ ഗാരൻറിയോ, ബാധ്യതയോ ഇല്ലാതാകുമെന്നാണ്​​ കർമശാസ്ത്രജ്ഞരുടെ തീരുമാനങ്ങളിലെന്നും വിധി പ്രസ്​താവനയിൽ പറഞ്ഞു​. കേസിലെ പ്രതികളെ നേരത്തെ വിചാരണാ കോടതി കുറ്റവിമുക്തരാക്കിയതാണ്​. നിരീക്ഷിച്ച ആറ്​ കാര്യങ്ങൾ കേസിൽ കണക്കിലെടുത്തിട്ടില്ലെന്ന്​ പറഞ്ഞ്​ പുനർവിചാരണക്കായി കേസ്​ അപ്പീൽ കോടതി പിന്നീട്​ ക്രിമിനൽ കോടതിയിലേക്ക്​ തന്നെ തിരിച്ചയക്കുകയായിരുന്നു.

പബ്ലിക്​ ​പ്രോസക്യൂഷൻ സമർപ്പിച്ച ആരോപണങ്ങളിൽ ക്രിമിനൽ കോടതി നേരത്തെ പ്രതികളെ കുറ്റമുക്തമാക്കിയിരുന്നു. പിന്നീട്​ ​ക്രിമിനൽ കോടതി വിധിക്കെതിരെ പബ്ലിക്​ പ്രോസിക്യുഷൻ മേൽകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. 2015 സെപ്​റ്റംബറിലാണ്​ ഹറം മുറ്റത്ത്​ സ്ഥാപിച്ച ക്രെയിൻ വീണ്​ വൻ അപകടമുണ്ടായത്​. സംഭവത്തിൽ 110 പേർ മരിക്കുകയും 238 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

മരിച്ചവരുടെ ആ​ശ്രിതർക്കും പരിക്കേറ്റ്​ ശാരീരിക വൈകല്യം സംഭവിച്ചവർക്കും​ 10 ലക്ഷം റിയാൽ വീതവും മറ്റ്​ പരിക്കുകളേറ്റവർക്ക്​ അഞ്ച്​ ലക്ഷം റിയാൽ വീതവും ധനസഹായം നൽകാൻ അന്ന്​ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സൗജന്യമായി ഹജ്ജ്​ നിർവഹിക്കാനും അവസരം നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtmakkahMasjidul haramcrane accident
Next Story