Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightറയലിനൊപ്പം...

റയലിനൊപ്പം തുടർന്നുപറക്കാൻ എമിറേറ്റ്സ്

text_fields
bookmark_border
റയലിനൊപ്പം തുടർന്നുപറക്കാൻ എമിറേറ്റ്സ്
cancel

ദുബൈ: എമിറേറ്റ്‌സും റയൽ മഡ്രിഡും തങ്ങളുടെ സ്പോൺസർഷിപ് പങ്കാളിത്തം 2031 വരെ പുതുക്കി. ഇതോടെ ഫുട്ബാൾ ലോകത്തെ ഏറ്റവും ശ്രദ്ധേയവും മൂല്യവത്തായതുമായ സ്പോൺസർഷിപ്പുകളിലൊന്ന് രണ്ട് പതിറ്റാണ്ട് പൂർത്തിയാകും. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻ 2031 വരെ ക്ലബിന്‍റെ പ്രധാന സ്പോൺസറായും ഔദ്യോഗിക വിമാനക്കമ്പനിയായും തുടരും. ഈ പുതിയ കരാറിലൂടെ ലാ ലിഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ജേഴ്‌സി സ്പോൺസർഷിപ്പ് എന്ന റെക്കോർഡും എമിറേറ്റ്‌സ്-റയൽ മഡ്രിഡ് സഖ്യം സ്വന്തമാക്കും. 2011ൽ ആരംഭിച്ച്, റയലിന്‍റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന്‍റെ അടയാളമായി മാറിയ ബന്ധമാണിത്. 2013 മുതൽ ക്ലബിന്‍റെ പ്രധാന ജേഴ്‌സി സ്പോൺസറാണ് എമിറേറ്റ്‌സ്. റയൽ മഡ്രിഡ് പുരുഷ ടീം ആഭ്യന്തര ലീഗുകളിലും യുവേഫ ചാമ്പ്യൻസ് ലീഗുകളിലും വിജയം വരിച്ച നിമിഷങ്ങളിലെല്ലാം എമിറേറ്റ്‌സിന്‍റെ ബ്രാൻഡിങ് അവരുടെ ജേഴ്‌സിയിൽ ഉണ്ടായിരുന്നു.

പുതുക്കിയ കരാർ പ്രകാരം റയൽ മഡ്രിഡിന്‍റെ പുരുഷ, വനിതാ ഫുട്ബാൾ ടീമുകളുടെ ഔദ്യോഗിക പ്രധാന സ്പോൺസറായും ഔദ്യോഗിക വിമാനക്കമ്പനിയായും എമിറേറ്റ്‌സ് തുടരും. മത്സര ദിവസങ്ങളിലെ ജേഴ്‌സികൾ, പരിശീലന വസ്ത്രങ്ങൾ, കോച്ചിങ് സ്റ്റാഫിന്‍റെ വസ്ത്രങ്ങൾ എന്നിവയിൽ എമിറേറ്റ്‌സിന്‍റെ ലോഗോ ഉണ്ടാകും. റയൽ മഡ്രിഡിന്‍റെ ബാസ്‌കറ്റ്‌ബാൾ വിഭാഗത്തിന്‍റെ പ്രധാന സ്പോൺസറാകാനുള്ള അവകാശവും പുതിയ കരാറിലൂടെ എമിറേറ്റ്‌സ് സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEemiratesgulfnewsmalayalam
News Summary - Emirates to continue flying with Rayal
Next Story