എമിറേറ്റ്സ് എയർലൈന് രണ്ട് ആഗോള പുരസ്കാരങ്ങൾ
text_fieldsദുബൈ: പ്രവർത്തന മികവിന് രണ്ട് ആഗോള പുരസ്കാരങ്ങൾ കരസ്ഥമാക്കി എമിറേറ്റ്സ് എയർലൈൻ. കാലിഫോർണിയയിലെ ലോങ് ബീച്ചിൽ നടക്കുന്ന അപെക്സ്/ഐ.എഫ്.എസ്.എ ഗ്ലോബൽ എക്സ്പോയിലാണ് 2026 അപെക്സ് ബെസ്റ്റ് ഗ്ലോബൽ എന്‍റർടൈൻമെന്‍റ് അവാർഡ്, 2026 അപെക്സ് വേൾഡ് ക്ലാസ് അവാർഡ് എന്നിവ എമിറേറ്റ്സ് എയർലൈനിന് സമ്മാനിച്ചത്.
വിമാനത്തിലെ വിനോദ സംവിധാനങ്ങളുടെ മികവ് പരിഗണിച്ചാണ് അപെക്സ് ബെസ്റ്റ് ഗ്ലോബൽ എന്‍റർടൈൻമെന്‍റ് അവാർഡ്. മികച്ച ഉപഭോക്തൃ അനുഭവത്തിനും ബ്രാൻഡ് പ്രമോഷനും പരിഗണിച്ചാണ് അപെക്സ് വേൾഡ് ക്ലാസ് അവാർഡ് സമ്മാനിച്ചത്. ആഗോള തലത്തിൽ 600ലധികം എയർലൈനുകളിൽ നിന്നാണ് എമിറേറ്റ്സ് എയർലൈനിനെ അവാർഡിനായി പരിഗണിച്ചത്.
10 ലക്ഷത്തിലധികം യാത്രക്കാരുടെ വോട്ടുകൾ പരിശോധിച്ചാണ് അപെക്സ് ബെസ്റ്റ് ഗ്ലോബൽ എന്‍റർടൈൻമെന്‍റ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മീഡിയ ലൈബ്രറിയായി എമിറേറ്റ്സ് ഐസ് നേരത്തെ പ്രശസ്തിനേടിയിരുന്നു. 6,500 ത്തിലധികം വിത്യസ്തമായ വിനോദ, വിജ്ഞാന ചാനലുകളാണ് എമിറേറ്റ്സ് ഐസ് യാത്രക്കാർക്കായി വിമാനത്തിൽ സജ്ജമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

