Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഅപകടം പതിയിരിക്കുന്ന...

അപകടം പതിയിരിക്കുന്ന അടുക്കളയെ സുരക്ഷിതമാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

text_fields
bookmark_border
അപകടം പതിയിരിക്കുന്ന അടുക്കളയെ സുരക്ഷിതമാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ
cancel

പല വലുപ്പത്തിലും വർണത്തിലുമുള്ള കിടപ്പുമുറികളും മറ്റുള്ളവയും ഉമ്ടെങ്കിലും ഒരു വീടിന്‍റെ ഹൃദയം എന്ന് അറിയപ്പെടുന്നത് പലപ്പോഴും അടുക്കളെയെയാണ്. ഒരു വീട്ടിലെ ഏറ്റവും അപകടകരമായതും ഇതേ അടുക്കള തന്നെയാണ് എന്ന് പറഞ്ഞാലോ?

കത്തിയും, തീയും പുകയും അങ്ങനെ മൂർച്ഛയേറിയതും ശ്രദ്ധയേറിയതുമായ വസ്തുക്കൾ അടങ്ങിയതിനാൽ അടുക്കളയെ സുരക്ഷിതമായ ഇടമാക്കൽ പ്രധാനമാണ്. ചെറുതും വലുതുമായ അപകടങ്ങൾക്ക് ഇടമാകാൻ കഴിയുന്ന അടുക്കളെയെ സുരക്ഷിതമാക്കാൻ നമുക്കെന്ത് ചെയ്യാനാകും? ചില നുറുങ്ങുവിദ്യകൾ നോക്കാം.

1. പൊടിക്കൈകൾ എന്നിതേനാക്കളുപരി നമ്മളെല്ലാം പലപ്പോഴും വിട്ടുപോകുന്ന ചില കാര്യങ്ങൾ ഒന്ന് ഓർത്തെടുത്താൽ മതിയാകും അടുക്കള സുരക്ഷിതമാകാൻ. അതിൽ പ്രധാനമാണ് ചൂടുള്ള പാത്രങ്ങളെ തെർമൽ പാഡ് ഉപയോഗിച്ച് മാത്രം പിടിക്കുക എന്നത്. പലപ്പോഴും അശ്രദ്ധയാണ് അപകടങ്ങളിലേക്ക് വഴിവെക്കുന്നത്. ചൂടുള്ള പാത്രങ്ങളെ തിരക്കിനിടയിൽ മാക്സിയുടെ അറ്റം കൊണ്ടോ സാരിത്തുമ്പു കൊണ്ടോ ഷാളുകൊണ്ടോ ഒക്കെ അടുപ്പിൽ വാങ്ങിവെക്കുന്ന് നമ്മുടെ വീടുകളിൽ പതിവ് കാഴ്ചയാണ്. യഥാർത്ഥത്തിൽ അത് തെറ്റാണ്. നമ്മുടെ വസ്ത്രത്തിന്‍റെ തുണി ചൂടുള്ളവയെ പിടിക്കാൻ ഉതകുന്നതല്ല. പിടിച്ചാൽ തന്നെ ചൂട് കൈകളിലേക്കെത്താനും അപകടമുണ്ടാകാനും സാധ്യത കൂടുതലായിരിക്കും. അതുകൊണ്ട് ചുടുള്ള വസ്തുക്കൾ പിടിക്കുമ്പോൾ തെർമൽ പാഡ് ഹീറ്റ് പ്രൂഫ് ഹാൻഡ് ഗ്ലൗസുകൾ ഉപയോഗിക്കുക അത്യാവശ്യമാണ്.

2. മിക്സികളിലും ഫുഡ് പ്രോസസറിലും അവ ഉപയോഗിക്കുന്ന സമയത്ത് കൈയ്യിടാതിരിക്കുക. മൂർച്ചയേറിയ ബ്ലേഡുകൾ അടങ്ങിയതിനാൽ ഇത് വിരലുകൾ മുറിയാൻ കാരണമാകും.

3. ഷോർട് സർക്യൂട്ട് പലപ്പോഴും ഉപകരണങ്ങളുടെ വില്ലനാണ്. അതുകൊണ്ട് സ്മോക്ക് സൻസറുകൾ ഉപയോഗിക്കാൻ ശ്രമിക്കു. ഇത് വീടിടല ഷോർട്ട് സർക്യൂട്ടുകളറിയാൻ സഹായിക്കും.

4. ഗ്യാസ് ലീക്ക് ഡിറ്റക്ടീവുകൾ നമ്മുടെ വീട്ടിൽ വാതകച്ചോർച്ചയുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. ഇത് ചോർച്ചയെ തടയാനും വലിയ ദുരന്തത്തിൽ നിന്ന് നമ്മുടെ ജീവൻ രക്ഷിക്കാനും സഹായിക്കും.

5. ഫസ്റ്റ് എയിഡ് കിറ്റ് അടുക്കളിയലും നിർബന്ധമാണ്. പെട്ടെന്ന് കൈമുറികയോ മറ്റോ ചെയ്താൽ എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന പാകത്തിൽ ഇവ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

6. വലിച്ചു തുറക്കാൻ സാധിക്കുന്ന കാബിനുകളെ കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്ത തരത്തിലുള്ള ലോക്കുകൾ വെച്ച് സുരക്ഷിതമാക്കുക.

7. വെള്ളം വീഴാനും തെന്നാനും സാധ്യതയുള്ള സ്ഥലങ്ങൾ ഗ്രിപ്പ് കൂടിയ കിച്ചൺ മാറ്റുകൾ സ്ഥാപിക്കുക.

8. ഗ്യാസ്, സ്റ്റൗ, ഇന്‍ഡക്ഷന്‍ സ്റ്റൗ എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാം. ഇവയില്‍ ചൈല്‍ഡ് റെസിസ്റ്റന്റ് നോബ് കവര്‍ ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GrihamKitchen tipsHome tips
News Summary - Kitchen tips for safety
Next Story