Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകപ്രശസ്തമായ ഇന്ത്യൻ വെജിറ്റേറിയൻ വിഭവങ്ങൾ...

text_fields
bookmark_border
food
cancel

മാംസാഹാരത്തിന്റെ ആ മണവും എരിവും രുചിയും ഇഷ്ടപ്പെടുന്നവർക്ക് സസ്യാഹാരത്തിലേക്ക് മാറുമ്പോൾ പ്രിയപ്പെട്ട വിഭവങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നു എന്ന തോന്നലുണ്ടാകാം. എന്നാൽ ഇന്ത്യൻ പാചകരീതിയിൽ ഇതിന് വളരെ സ്വാദിഷ്ടമായ മറുപടിയുണ്ട്. മാംസാഹാരത്തിന്റെ അതേ ഘടനയും രുചിയും നൽകുന്ന പ്രധാന വെജിറ്റേറിയൻ വിഭവങ്ങളും അവ വീട്ടിൽ എളുപ്പത്തിൽ തയാറാക്കുന്ന വിധവും താഴെ വിവരിക്കുന്നു.

പനീർ ബട്ടർ മസാല

നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ഏറെ ജനപ്രിയമാണ് പനീർ ബട്ടർ മസാല. നല്ല മൃദുവായ പനീർ കഷണങ്ങൾ തക്കാളി മസാലയുടെ രുചി വലിച്ചെടുക്കുന്നു. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, അണ്ടിപ്പരിപ്പ് എന്നിവ വഴറ്റി അരച്ചെടുത്ത് വെണ്ണയിൽ മുളകുപൊടിയും ഗരം മസാലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് പനീർ കഷണങ്ങൾ ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക. ഇറക്കുന്നതിന് മുൻപ് ഫ്രഷ് ക്രീമും കസൂരി മേത്തിയും ചേർത്താൽ സ്വാദൂറുന്ന പനീർ ബട്ടർ മസാല തയാർ.

മലായ് കോഫ്ത

മൃദുവായ കോഫ്ത ഉരുളകൾ റിച്ച് ക്രീം ഗ്രേവിയിൽ മുങ്ങിനിൽക്കുന്ന മലായ് കോഫ്ത വളരെ സമൃദ്ധമായ ഒരു വിഭവമാണ്. ഉരുളക്കിഴങ്ങും ഉടച്ച പനീറും ചോളപ്പൊടിയും മസാലകളും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക. സവാള, തക്കാളി, അണ്ടിപ്പരിപ്പ് എന്നിവ അരച്ചെടുത്ത ഗ്രേവി തിളപ്പിച്ച്, വിളമ്പുന്നതിന് തൊട്ടുമുമ്പ് മാത്രം വറുത്തു വെച്ച കോഫ്തകൾ ഇതിലേക്ക് ചേർക്കാം.

കടച്ചക്ക ബിരിയാണി

പച്ചക്കായ പോലെ തോന്നിക്കുന്ന പച്ചക്കടച്ചക്കക്ക് (യങ് ജാക്ക്ഫ്രൂട്ട്) വേവിക്കുമ്പോൾ ഇറച്ചിയുടെ അതേ നാരുപോലെയുള്ള ഘടന വരുന്നു. അരിഞ്ഞ കടച്ചക്ക തൈര്, ബിരിയാണി മസാല, മുളക്, മഞ്ഞൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാറ്റിവെക്കുക. ഇത് വഴറ്റിയ സവാളയ്‌ക്കൊപ്പം വേവിച്ച ശേഷം പകുതി വെന്ത ബസ്മതി അരിയും പുതിനയിലയും ചേർത്ത് ദം ചെയ്തെടുത്താൽ രുചികരമായ ബിരിയാണി തയാറാക്കാം.

വെജിറ്റബിൾ മഞ്ചൂരിയൻ

മൈക്രോ ഗ്രീൻസും പച്ചക്കറികളും ചേർത്ത് ഉണ്ടാക്കുന്ന ക്രിസ്പി മഞ്ചൂരിയൻ ബോൾസ് സ്പൈസിയായ സോസിൽ മുക്കിയെടുക്കുന്നത് മികച്ചൊരു സ്റ്റാർട്ടറാണ്. കാബേജ്, ക്യാരറ്റ്, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞ് മൈദയും കോൺഫ്ലോറും ചേർത്ത് ഉരുളകളാക്കി വറുത്തെടുക്കുക. വെളുത്തുള്ളി, സോയ സോസ്, ചില്ലി സോസ്, വിനാഗിരി എന്നിവ ചേർത്ത മിശ്രിതത്തിലേക്ക് ഈ ബോൾസുകൾ ഇട്ട് ഇളക്കിയെടുക്കാം.

പനീർ ബിരിയാണി

വറുത്ത പനീർ കഷണങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ള പനീർ ബിരിയാണി പ്രോട്ടീൻ സമ്പുഷ്ടമാണ്. തൈരും മസാലകളും പുരട്ടി വറുത്ത പനീറും ബസ്മതി അരിയും സവാളയും ചേർത്ത് ദം ചെയ്തെടുക്കുന്ന ഈ വിഭവം റൈത്തയ്ക്കൊപ്പം കഴിക്കാം.

ഗോബി 65

കോളിഫ്ലവർ ഫ്ലോററ്റുകൾ കോൺഫ്ലോർ, അരിപ്പൊടി, മസാലകൾ എന്നിവ ചേർത്ത മാവിൽ മുക്കി വറുത്തെടുത്ത് കറിവേപ്പിലയും പച്ചമുളകും ചേർത്ത് താളിച്ചെടുക്കുന്ന വിഭവമാണിത്.

മഷ്റൂം പസന്ദ

മഷ്റൂം കഷണങ്ങൾ തൈരിൽ മാരിനേറ്റ് ചെയ്തു വഴറ്റിയ ശേഷം കശുവണ്ടിയും തൈരും ചേർത്ത റിച്ച് ഗ്രേവിയിൽ ചേർത്ത് കുറുകി എടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World-famous Indian vegetarian dishes
Next Story