കൂടുതൽ പോഷക ഗുണം ചെറിയ മീനുകൾക്കോ? ഈ പ്രിയ മീനുകൾ നിങ്ങളുടെ ആരോഗ്യം അപകടത്തിലാക്കും
text_fieldsമീനില്ലാതെ ചോറ് കഴിക്കുന്നത് പലർക്കും ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ നാം കഴിക്കുന്ന എല്ലാ മീനുകളും ആരോഗ്യത്തിന് നല്ലതല്ല. പൂരിത കൊഴുപ്പും പ്രോട്ടീൻ സമ്പുഷ്ടവുമായ കടൽ മത്സ്യങ്ങളാണ് മറ്റ് ജല സ്രോതസ്സുകളിലെ മത്സ്യങ്ങളെക്കാൾ മികച്ചത്.
ഏത് പ്രായക്കാർക്കും ഏറെക്കുറെ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണമാണ് കടൽ മീനുകൾ. ചെറിയ മീനുകൾക്കാണ് കൂടുതൽ പോഷക ഗുണം ഉള്ളതെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. എന്നാൽ ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്നതാണ് വാസ്തവം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ചൂര, സാൽമൺ പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. ടൈഗർ മീനുകൾക്ക് പോഷക ഘടകങ്ങൾ കൂടുതലാണെന്നാണ് പൊതുവെ പറയാറ്. എന്നാൽ ഇത്തരം മീനുകൾ ഫാമുകളിൽ ഹോർമോൺ ഇൻജക്ഷൻ നൽകി വളർത്തുന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അത്തരത്തിലൊന്നാണ് തിലാപ്പിയയും.
ഉയർന്ന അളവിൽ കൊഴുപ്പുള്ള തിലാപ്പിയ ഹൃദ്രോഗം വർധിപ്പിക്കും. ഇവയിൽ അടിഞ്ഞു കൂടുന്ന ഡൈബൂട്ടലിൻ എന്ന രാസ വസ്തു ആസ്ത്മ, അമിത വണ്ണം, അലർജി തുടങ്ങിയവക്ക് കാരണമാകുന്നു. കാൻസർ സാധ്യത വർധിപ്പിക്കുന്ന ഡയോക്സിൻ പോലുള്ള രാസ ഘടകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.
ജലാശയങ്ങളിലെ വ്യവസായിക കാർഷിക മാലിന്യങ്ങൾ ഭക്ഷിക്കുന്ന ടൈഗർ മത്സ്യങ്ങളിൽ ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി നാഡീ വ്യവസ്ഥയെയും തലച്ചോറിനെയും വരെ ബാധിക്കും. ഗർഭിണികളും കുട്ടികളും ഈ മത്സ്യം കഴിക്കുന്നത് കുറക്കുന്നതാണ് അഭികാമ്യം. ചൂര മീൻ ധാരാളമായി കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കാൻ കാരണമാകും. കടൽ മീനുകളായാൽ പോലും മിതമായി കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. മാത്രമല്ല, എന്നും കഴിക്കുന്നതിന് പകരം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആയി ക്രമീകരിക്കുന്നത് ഗുണം ചെയ്യും. അതുപോലെ തിലാപ്പിയ മീൻ വെറും വയറ്റിൽ കഴിക്കരുതെന്നും വിദഗ്ദർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

