Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചായപ്പീടികയിലെ ആ നാടൻ ഉള്ളി വട

text_fields
bookmark_border
Onion Vada, Ulli Vada
cancel

ഏതൊക്കെ രാജ്യങ്ങളിൽ പോയി ഭക്ഷണം കഴിച്ചാലും നമ്മൾ മലയാളികൾക്ക് എന്നും പ്രിയം നമ്മുടെ നാടൻ വിഭവങ്ങളോടു തന്നെയാണ്. അങ്ങനെ ഒരു നൊസ്​റ്റാൾജിക് ഐറ്റം ആണ് നമ്മുടെ നാട്ടിൻപുറത്തെ ചായക്കടയിലെ ചില്ലുകൂട്ടിലെ ആ സോഫ്റ്റ് ഉള്ളിവട. വീട്ടിൽ ഉണ്ടാക്കുന്ന ഉള്ളിവടകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് അതിന്‍റെ രുചി.

പുറം ഭാഗം നല്ല മുരുമുരുപ്പും ഉൾഭാഗം നല്ല മൃദുലവും. പുതുതലമുറയിലെ കുട്ടികളിൽ പലരും ഈ രുചി അറിഞ്ഞു കാണില്ല. അപ്പൊ ഇന്നു തന്നെ അവർക്ക് ഉണ്ടാക്കികൊടുത്താലോ ചായക്കടയിലെ ആ നാടൻ ഉള്ളിവട, അതും നമ്മുടെ വീട്ടിൽ വെച്ചു തന്നെ! ഒരു ചായ കൂടെ ഉണ്ടെങ്കിൽ സംഗതി ഉഷാർ.

ചേരുവകൾ:

  • മൈദ: 3 കപ്പ് (125 മില്ലി)
  • അരിപ്പൊടി: 1 ടീ സ്​പൂൺ
  • ബേക്കിംഗ് സോഡ: 1/2 ടീ സ്​പൂൺ
  • ഉപ്പു, വെള്ളം, കറിവേപ്പില: ആവശ്യത്തിന്
  • സവാള: 2 എണ്ണം
  • പച്ചമുളക്: 4 എണ്ണം
  • ഇഞ്ചി: 1 വലുത്‌
  • കട്ട തൈര് (പുളി ഇല്ലാത്തത്): 2 ടേബ്​ൾ സ്​പൂൺ

തയ്യാറാക്കുന്ന വിധം:

മൈദയിലേക്ക് അരിപ്പൊടി, ഉപ്പ്, ബേക്കിങ്​ പൗഡർ എല്ലാം ചേർത്ത് മിക്സ് ആക്കുക. ശേഷം സവാളയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നെ പച്ചമുളക്, കറിവേപ്പില, ഇഞ്ചി, തൈര്, വെള്ളം എന്നിവ ചേർത്ത് കൊടുക്കുക. ശേഷം റൂം ടെംപറേച്ചറിൽ മൂന്ന് മുതൽ നാല് മണിക്കൂർ വെക്കുക.

കൈവെള്ളയിൽ അൽപം വെള്ളം തടവിയതിനു ശേഷം മാവ് അൽപം എടുത്തു ഉള്ളം കയ്യിൽ വെച്ചു നടുവിൽ ഹോൾ ഉണ്ടാക്കിയ ശേഷം ചൂടായി വരുന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. നമ്മുടെ തട്ടുകടയിലെ ഉള്ളിവട/സവാള വട തയ്യാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ulli Vada or Onion Vada
Next Story