ടേസ്റ്റി മുട്ട പപ്സ് പോള
text_fieldsചേരുവകൾ
മുട്ട - 8 എണ്ണം
സ്ലൈസ് ബ്രഡ് -1പേക്ക്
സവാള - 2എണ്ണം
പാല് -അര ഗ്ലാസ്
ഇഞ്ചി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
കറിവേപ്പില
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
നാല് മുട്ട പുഴുങ്ങി മാറ്റിവെക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്തു വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മസാല പൊടികൾ, കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
നാല് മുട്ട പാലും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി അടിച്ച് എടുക്കുക. ശേഷം ഒരു പാനിൽ അൽപം എണ്ണ പുരട്ടി അരിക് മുറിച്ച് മാറ്റിയ ബ്രഡ് ഓരോന്നായി മുട്ടയിൽ മുക്കി പാനിൽ വെക്കുക. മുകളിൽ തയാറാക്കി വെച്ച മസാല നിരത്തി അതിന് മുകളിലായി പുഴങ്ങിയ മുട്ടകൾ രണ്ടായി മുറിച്ചു വെക്കുക.
ചെറുതായി അരിഞ്ഞ മല്ലിയില മുകളിൽ വിതറി വീണ്ടും ബ്രഡ് ഓരോന്നായി മുട്ടയിൽ മുക്കി മുകളിൽ വെച്ച് ഫില്ല് ചെയ്യുക. അടുപ്പിൽ വെച്ച് ചെറുതീയിൽ 10 മിനുറ്റ് അടച്ചു വെച്ചു വേവിക്കുക. ശേഷം മറിച്ചു ഇട്ട് മറുവശവും വേവിച്ചു എടുക്കുക. മുട്ട പപ്സ് പോള റെഡി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

