Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്ടെന്നുണ്ടാക്കാം... ബീഫ് കൊണ്ടൊരു കാബേജ് റോൾ...

text_fields
bookmark_border
പെട്ടെന്നുണ്ടാക്കാം... ബീഫ് കൊണ്ടൊരു കാബേജ് റോൾ...
cancel

ആവശ്യമുള്ള ചേരുവകൾ:

  • കാബേജ് - 1 എണ്ണം
  • ബീഫ് - 1/2 കപ്പ്‌
  • സവാള - 1 എണ്ണം
  • മല്ലിചെപ്പ് - 3 സ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • മഞ്ഞൾപൊടി -1/2 ടീ സ്പൂൺ
  • ചിക്കൻ മസാല -1/2 ടീ സ്പൂൺ
  • സോയ സോസ് -1 ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ് -1 ടീസ്പൂൺ
  • പച്ചമുളക് - 1 എണ്ണം
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ - 2 സ്പൂൺ

തയാറാക്കുന്നവിധം:

ഒരു കാബേജ് വെള്ളത്തിലിട്ട് ചെറുതായിട്ട് വേവിച്ചെടുക്കുക. വെള്ളത്തിൽ അൽപം മഞ്ഞൾപൊടിയും ഉപ്പും കൂടെ ചേർക്കണം. ശേഷം വെള്ളത്തിൽ നിന്നെടുത്ത് കാബേജിന്റെ തൊലി അടർത്തി എടുക്കുക.

ശേഷം ഒരു പാൻ എടുത്ത് മസാല തയാറാക്കാം. അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള വേവിച്ചെടുത്ത ബീഫ്, ഉപ്പ്, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല, മല്ലിചെപ്പ് എല്ലാം ചേർത്ത് വയറ്റിയെടുക്കുക. ഈ മസാല കൂട്ട് വേവിച്ചെടുത്ത കാബേജ് തൊലിക്ക് ഉള്ളിൽ നിറച്ച് റോൾ ചെയ്തെടുക്കുക.

കൂട്ട് നിറച്ച കാബേജ് റോൾ ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. അധികം ഫ്രൈ ആവാതെ ഒന്ന് ചൂടാകുന്ന വിധം മതി. ശേഷം സോയ സോസ്, ടൊമാറ്റോ സോസ്, കുരുമുളക്, പച്ചമുളക്, മല്ലിചെപ്പ്, ഇതൊക്കെ മിക്സ്‌ ആക്കി റോളിന് മുകളിലൂടെ അൽപം ഒഴിച്ച് കൊടുക്കുക. സ്റ്റഫ്ഡ് കാബേജ് റോൾ റെഡി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stuffed Cabbage Rolls, How To Make
Next Story