Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചീര കൊണ്ടൊരു പൂരി...

ചീര കൊണ്ടൊരു പൂരി ഉണ്ടാക്കാം

text_fields
bookmark_border
Cheera Poori, Spinach Poori, Palak Poori
cancel

വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവമാണിത്.

ആവശ്യമുള്ള ചേരുവകൾ:

  • മൈദ - 1 കപ്പ്
  • റവ - 1/2 കപ്പ്
  • ഉരുളകിഴങ്ങ് - ഒരെണ്ണം
  • ചീര - ഒരു കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പത്രത്തിൽ മൈദയും റവയും ഉപ്പും മിക്സ്‌ ചെയ്ത് തിളച്ച വെള്ളം കൊണ്ട് നല്ലവണ്ണം കുഴച്ചു മാവാക്കുക. മാവ് അഞ്ച് മിനിട്ട് മാറ്റിവെക്കുക. ശേഷം ഇതിലേക്കു പുഴുങ്ങിയ ഉരുളകിഴങ്ങ് മിക്സിയിൽ അരച്ചത് ചേർക്കുക.

ചീരയില വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അത് മിക്സിയിൽ അരച്ചെടുത്തതും തയാറാക്കിയ മൈദ മാവിലേക്ക് ചേർക്കുക. നന്നായി വീണ്ടും കുഴച്ചു മാവ് നല്ല സോഫ്റ്റ്‌ ആക്കുക.

ശേഷം ചെറിയ റൗണ്ടുകളായി പരത്തിയെടുക്കുക. ഇത് എണ്ണയിലിട്ട് പൊങ്ങി വരുമ്പോൾ കോരിയെടുക്കുക.

Show Full Article
TAGS:Cheera Poori Spinach Poori Palak Poori recipe 
News Summary - Spinach Poori/ Palak Poori/ Cheera Poori how to make
Next Story