ഷമി കബാബ്
text_fieldsറമദാനാവുമ്പോൾ പുതുമ നിറഞ്ഞ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും.ചിക്കൻ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണിത്.
ആവശ്യമായ സാധനങ്ങൾ
- 250ഗ്രാം -ചിക്കൻ ബ്രെസ്റ്
- 1 എണ്ണം -വെളുത്തുള്ളി
- 1 ടീസ്പൂൺ -ഗരം മസാല പൊടി
- 2 എണ്ണം -മുട്ട
- 1 ടീസ്പൂൺ -മുളകുപൊടി
- 1 ടീസ്പൂൺ -മല്ലിപ്പൊടി
- ആവശ്യത്തിന് ഉപ്പ്
- ആവശ്യത്തിന് മല്ലിയില
- ചിരകിയ തേങ്ങാ -2 ടേബിൾ സ്പൂൺ
- 1 എണ്ണം -പച്ചമുളക്
- 150 ഗ്രാം -കടല പരിപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ ചിക്കൻ ചേർത്ത് കടല പരിപ്പ്, പച്ചമുളക്, തേങ്ങാ, ഉപ്പ്, മല്ലിപൊടി, വെളുത്തുള്ളി ഗ്രാമ്പൂ, മല്ലിയില, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് അൽപം വെള്ളം ചേർത്ത് വേവിക്കുക. 3-4 വിസിലുകൾ വരുന്നത് വരെ വേവിക്കുക. ചിക്കൻ വേവിച്ചു കഴിഞ്ഞാൽ, അത് തണുത്ത ശേഷം ഒരു ജാറിൽ എടുത്ത് ചേർത്ത് ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വെയ്ക്കുക.അൽപ സമയത്തിന് ശേഷം ഈ മിശ്രിതത്തിൽ നിന്ന് തുല്യ വലുപ്പത്തിലുള്ള ചെറിയ ഉരുളകൾ ഉണ്ടാക്കുക. ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇത് ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. രുചികരമായ ചിക്കൻ ഷമി കബാബ് തയ്യാർ!
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

