Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനാ​വി​ൽ വെ​ള്ള​മൂ​റും...

നാ​വി​ൽ വെ​ള്ള​മൂ​റും മ​ത്തി മു​ള​കി​ട്ട​ത്‌

text_fields
bookmark_border
mathikkari
cancel

മീ​ൻ​ക​റി ഇ​ഷ്ട​മി​ല്ലാ​ത്ത മ​ല​യാ​ളി ഇ​ല്ല ത​ന്നെ. അ​തി​ൽ ത​ന്നെ കൂ​ടു​ത​ൽ പ്രി​യം മ​ത്തി അ​ല്ലെ​ങ്കി​ൽ ചാ​ള​ക്കാ​ണ്. പ്ര​വാ​സ ലോ​ക​ത്തു​ള്ള​വ​രു​ടെ നൊ​സ്റ്റാ​ൾ​ജി​യ​യാ​ണ്​ മ​ത്തി​ക്ക​റി. ഹൃ​ദ​യാ​രോ​ഗ്യം നി​ല നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​മേ​ഗ-3 ഫാ​റ്റി ആ​സി​ഡി​നാ​ൽ സ​മ്പു​ഷ്ട​മാ​യൊ​രു മ​ത്സ്യ​മാ​ണ് മ​ത്തി.

മീ​ൻ ന​മ്മ​ൾ പ​ല വി​ധ​ത്തി​ൽ ക​റി വെ​ക്കാ​റു​ണ്ട്. മ​ൺ​ച​ട്ടി​യി​ൽ വെ​ക്കു​ന്ന മീ​ൻ ക​റി​ക​ൾ​ക്ക് പ്ര​ത്യേ​ക രു​ചി​യാ​ണ്. ന​ല്ല എ​രു​വും പു​ളി​യും ഒ​ക്കെ ഉ​ള്ള മീ​ൻ ക​റി ക​ണ്ടാ​ൽ മ​തി, വാ​യി​ൽ ക​പ്പ​ലോ​ടും. ചൂ​ടു​ള്ള ചോ​റി​നൊ​പ്പ​വും വെ​ള്ളേ​പ്പ​ത്തി​ന്‍റെ​യും ഗോ​ത​മ്പ് ദോ​ശ​യു​ടെ കൂ​ടെ​യു​മെ​ല്ലാം ന​ല്ല ബെ​സ്​​റ്റ്​ കൂ​ട്ടാ​ണ് ഈ ​മീ​ൻ ക​റി.

ഊ​ണ് ഗം​ഭീ​ര​മാ​ക്കാ​ൻ ഇ​നി വേ​റെ എ​ന്ത് വേ​ണം. ന​ല്ല രു​ചി​യോ​ടെ വ​ള​രെ പെ​ട്ടെ​ന്ന് കു​റ​വ് എ​ണ്ണ​യി​ൽ തേ​ങ്ങ അ​ര​ക്കാ​തെ​യും ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​യ ഒ​രു കി​ടി​ല​ൻ മീ​ൻ ക​റി.

ചേ​രു​വ​ക​ൾ:

  • മ​ത്തി - അ​ര കി​ലോ
  • ചെ​റി​യ ഉ​ള്ളി -8, 9 എ​ണ്ണം
  • ത​ക്കാ​ളി- 1 വ​ലു​ത്
  • ഇ​ഞ്ചി- ചെ​റി​യ ക​ഷ്ണം
  • വെ​ളു​ത്തു​ള്ളി -ഒ​രു ചെ​റി​യ ക​ഷ്ണം
  • പ​ച്ച​മു​ള​ക് -4
  • പ​ച്ച മാ​ങ്ങാ -1
  • മു​ള​കു​പൊ​ടി -ഒ​ന്ന​ര ടേ​ബ്​​ൾ സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി -അ​ര ടേ​ബ്​​ൾ സ്പൂ​ൺ,
  • ക​റി വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്,
  • വെ​ളി​ച്ചെ​ണ്ണ -2 ടേ​ബ്​​ൾ സ്പൂ​ൺ,
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്​

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ആ​ദ്യ​മാ​യി ചെ​റി​യ ഉ​ള്ളി​യും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ പൊ​ടി​യും ത​ക്കാ​ളി​യും കൂ​ടെ ന​ന്നാ​യി ഗ്രൈ​ൻ​ഡ​റി​ൽ അ​ര​ച്ചെ​ടു​ക്കു​ക. ശേ​ഷം മ​ൺ​ച​ട്ടി​യി​ൽ പ​ച്ച​മാ​ങ്ങ​യും പ​ച്ച​മു​ള​കും ഇ​ട്ട് അ​തി​ലേ​ക്ക്​ ഈ ​മി​ശ്രി​തം ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ന​ന്നാ​യി തി​ള​ച്ചു വ​രു​മ്പോ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ മീ​നും ഉ​പ്പും ക​റി വേ​പ്പി​ല​യും ഇ​ട്ടു കൊ​ടു​ത്ത്​ വെ​ന്തു ക​ഴി​ഞ്ഞാ​ൽ പ​ച്ച വെ​ളി​ച്ചെ​ണ്ണ​യും ഒ​ഴി​ച്ച് കൊ​ടു​ത്തു തീ ​ഓ​ഫ് ചെ​യ്യു​ക. കു​റ​ച്ചു നേ​രം മൂ​ടി വെ​ക്ക​ണം. ശേ​ഷം തു​റ​ന്ന്​ നോ​ക്കൂ, ന​ല്ല നാ​ട​ൻ മ​ത്തി മു​ള​കി​ട്ട​ത് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish currySardineEmarat beats
News Summary - sardine mulakittath
Next Story