Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈകീട്ട് ചായക്കൊപ്പം കഴിക്കാം പഫ്സ് ചീസ് ചിക്കൻ പോക്കറ്റ്

text_fields
bookmark_border
Puffs Cheese Chicken Pockets
cancel
camera_alt

 പഫ്സ് ചീസ് ചിക്കൻ പോക്കറ്റ്

ചിക്കൻ ഉപയോഗിച്ച് തയാറാക്കാവുന്ന രുചികരമായ വിഭവമാണ് പഫ്സ് ചീസ് ചിക്കൻ പോക്കറ്റ്. വൈകീട്ട് ചായക്കൊപ്പം കഴിക്കാവുന്ന ഈ വിഭവം എളുപ്പത്തിൽ നമ്മുക്ക് തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ:

  • ബ്രഡ്- 6 എണ്ണം
  • മൈദ - 1 കപ്പ്
  • ചീസ് - 1/2 കപ്പ്
  • കക്കരിക്ക- 1
  • കാബേജ് - ചെറിയൊരു കഷ്ണം
  • ചിക്കൻ- 1 കപ്പ്
  • ഉരുളകിഴങ്ങ് - 2 എണ്ണം
  • ക്യാപ്സിക്കം -1 എണ്ണം
  • സവാള - 1/2 കഷ്ണം
  • കുരുമുളക് പൊടി-1/2 ടീസ്പൂൺ
  • ചിക്കൻ മസാല - 1/4 ടീസ്പൂൺ
  • മഞ്ഞൾപൊടി-1/4 ടീസ്പൂൺ
  • മയോനൈസ് -1/4 കപ്പ്
  • മല്ലിച്ചെപ്പ്- 2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം:

മൈദ, ഉപ്പ് എന്നിവയുടെ കൂടെ അൽപം വെള്ളം ചേർത്ത് മാവ് കുഴച്ചെടുക്കുക. ഇതുകൊണ്ട് അത്യാവശ്യം വലിയ മൈദപത്തിരി പരത്തിയെടുക്കുക. സവാള ചെറുതായി അരിഞ്ഞ്, മല്ലിച്ചെപ്പ്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വയറ്റിയെടുക്കുക. ഇതിലേക്ക് ഉരുളകിഴങ്ങ് പൊരിച്ചതും ചിക്കൻ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വേവിച്ചതും ചേർക്കുക.

കക്കരിക ചെറുതായി അരിഞ്ഞതും ക്യാപ്സിക്കം, കാബേജ് ചെറുതായി അരിഞ്ഞതും ചേർക്കുക. മയോനൈസും ഉപ്പും കുരുമുളകും കൂടെ ഇതിലേക്ക് ചേർത്ത് ഒരു കൂട്ട് തയാറാകുക. വേണമെങ്കിൽ അൽപം ടൊമാറ്റോ സോസ് കൂടി ചേർക്കാം.

ഇനി പരത്തിയെടുത്ത മൈദപത്തിരിക്കുള്ളിൽ ഒരു ബ്രെഡ് വെച്ച് അതിലേക്ക് തയാറാക്കി കൂട്ട് ഇട്ടുകൊടുക്കുക. മുകളിൽ ഗ്രേറ്റ് ചെയ്ത ചീസ് ഇട്ട് കൊടുക്കുക. ശേഷം, വേറൊരു ബ്രെഡ് കൂടെ മുകളിൽ വെക്കുക. എന്നിട്ട് ആദ്യംവെച്ച മൈദപത്തിരി കൊണ്ട് ബ്രെഡ് മുഴുവൻ കവർ ചെയ്യുക. ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് മറിച്ചിട്ട് പൊരിച്ചെടുക്കുക. പൊരിച്ചെടുത്ത പഫ്സ് ചീസ് ചിക്കൻ പോക്കറ്റ് കോൺ ആക്കി മുറിച്ച് ഉപയോഗിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Puffs Cheese Chicken Pockets How to Make
Next Story