പൊട്ടറ്റോയുണ്ടോ? കിടിലൻ സ്നാക്ക് റെഡി
text_fieldsപൊട്ടറ്റോ വെഡ്ജസ്
ഫ്രഞ്ച് ഫ്രയ്സ് പൊലെ തന്നെ മക്കൾക്ക് ഇഷ്ടപ്പെടുന്ന വേറൊരു ഐറ്റം ആണ് പൊട്ടറ്റോ വെഡ്ജ്സ്. ഉരുളക്കിഴങ്ങ് തൊലിയോട് കൂടെയാണ് ഇതിനു ഉപയോഗിക്കാറുള്ളത്.
ചേരുവകൾ
3 ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ
1 ടീസ്പൂൺ ചുവന്ന മുളകുപൊടി
1/2 ടീസ്പൂൺ ചെറിയ ജീരകം
4 അല്ലി വെളുത്തുള്ളി, നന്നായി അരിഞ്ഞത്
ഒരു ഇഞ്ജ് നീളത്തിൽ ഇഞ്ചി തൊലികളഞ്ഞു നന്നായി അരിഞ്ഞത്
2 ടേബിൾസ്പൂൺ പുളിയുടെ
കട്ടിയുള്ള വെള്ളം
3/4 ടീസ്പൂൺ ഉപ്പ്
500 ഗ്രാം ഉരുളക്കിഴങ്ങ്
അലങ്കാരത്തിന് മല്ലിയില
തയാറാക്കുന്ന വിധം
ബേക്കിങ് ഷീറ്റ് ഗ്രീസ് ചെയ്തു വെക്കുക. ഓവൻ 425°F-ൽ ചൂടാക്കുക. ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കുക. ഓരോ ഉരുളക്കിഴങ്ങും തൊലിയടക്കം 8 കഷണങ്ങളായി മുറിക്കുക.
ഒരു വലിയ മിക്സിങ് പാത്രത്തിൽ, എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക . അതിലേക്ക് കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ഇട്ടു കൊടുത്തു കൈകൊണ്ട് നന്നായി ഇളക്കുക.
ഒരു ബേക്കിങ് ഷീറ്റിൽ ഒരു ടീസ്പൂൺ എണ്ണ പുരട്ടി സീസൺ ചെയ്ത വെഡ്ജുകൾ ഒരു ലേയർ ആയി വയ്ക്കുക. വെഡ്ജുകൾ 35 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്ത് സ്വർണനിറമാകുന്നതുവരെ ബേക്ക് ചെയ്യുക. മല്ലിയില വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

