Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രി​സ്​​മ​സി​ന്...

ക്രി​സ്​​മ​സി​ന് അ​സ്സൽ പാ​ല​പ്പം ത​യാറാ​ക്കാം

text_fields
bookmark_border
palappam
cancel

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പാ​ല​പ്പം. ക്രി​സ്​​തു​മ​സി​നും ഈ​സ്​​റ്റ​റി​നും ഒ​ഴി​ച്ച് കൂ​ടാ​ൻ പ​റ്റാ​ത്ത ഒ​രു വി​ഭ​വം. അ​രി​യും നാ​ളി​കേ​ര​വും പ​ഞ്ച​സാ​ര​യു​മെ​ല്ലാം യോ​ജി​പ്പി​ച്ച്​ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ പ​റ്റു​മി​ത്. യീ​സ്​​റ്റി​ന്​ പ​ക​രം നാ​ളി​കേ​ര​വെ​ള്ളം ചേ​ർ​ത്താ​ൽ ഒ​രു പ്ര​ത്യേ​ക രു​ചി ത​ന്നെ കി​ട്ടും. പ​ച്ച​രി​യോ ഇ​ഡ​ലി റൈ​സോ ആ​ണ്​ ഇ​തി​നു ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. എ​ങ്കി​ലും പ​ണി എ​ളു​പ്പ​മാ​ക്കാ​ൻ ചി​ല​ർ അ​രി​പ്പൊ​ടി​യി​ലും ചെ​യ്യാ​റു​ണ്ട്. ന​ല്ല ചൂ​ടു​ള്ള പാ​ല​പ്പ​ത്തി​നൊ​പ്പം മീ​ൻ ക​റി​യോ, സ്​​റ്റൂ​വോ, ചി​ക്ക​ൻ ക​റി​യോ ന​ല്ല കോം​ബി​നേ​ഷ​നാ​ണ്.

ചേ​രു​വ​ക​ൾ:

  • പ​ച്ച​രി -2 ഗ്ലാ​സ്
  • ഉ​ഴു​ന്ന് -1ടേ​ബി​ൾ സ്​​പൂ​ൺ
  • നാ​ളി​കേ​രം ചി​ര​വി​യ​ത് - 1 ഗ്ലാ​സ്
  • ചോ​റ് - 3 ടേ​ബി​ൾ സ്​​പൂ​ൺ
  • യീ​സ്​​റ്റ്​ -1 ടീ​സ്​​പൂ​ൺ
  • പ​ഞ്ച​സാ​ര -2 ടേ​ബി​ൾ സ്​​പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • ചെ​റു ചൂ​ടു​വെ​ള്ളം -1.1/2ഗ്ലാ​സ്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

പ​ച്ച​രി​യും ഉ​ഴു​ന്നും ന​ന്നാ​യി ക​ഴു​കി​യ ശേ​ഷം 4 മു​ത​ൽ 5 മ​ണി​ക്കൂ​ർ വ​രെ കു​തി​ർ​ക്കാ​ൻ വെ​ക്കു​ക. ശേ​ഷം കു​തി​ർ​ത്തു വെ​ച്ച അ​രി​യും ഉ​ഴു​ന്നും കൂ​ടെ പ​ഞ്ച​സാ​ര​യും യീ​സ്​​റ്റും നാ​ളി​കേ​ര​വും ചോ​റും ആ​വ​ശ്യ​ത്തി​ന് ചെ​റു ചൂ​ടു​വെ​ള്ള​വും ഒ​ഴി​ച്ച് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ഈ ​മാ​വ് ഒ​രു അ​ട​പ്പു​ള്ള പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി 5മു​ത​ൽ 6 മ​ണി​ക്കൂ​ർ പൊ​ങ്ങാ​ൻ വെ​ക്കു​ക.

ത​ണു​പ്പ് കാ​ല​മാ​ണെ​ങ്കി​ൽ കു​റ​ച്ച​ധി​കം സ​മ​യം വെ​ക്കേ​ണ്ടി വ​രും. ശേ​ഷം ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് യോ​ജി​പ്പി​ച്ചു അ​പ്പ​ച്ച​ട്ടി ചൂ​ടാ​ക്കി​യ ശേ​ഷം ഓ​രോ ത​വി മാ​വൊ​ഴി​ച്ചു ചു​റ്റി​ച്ചെ​ടു​ക്കു​ക, അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക. ഉ​ൾ​ഭാ​ഗം ന​ല്ല മൃ​ദു​ല​വും പു​റം​ഭാ​ഗം ന​ല്ല മൊ​രി​ഞ്ഞ​തും ആ​യ പാ​ല​പ്പം റെ​ഡി.

Show Full Article
TAGS:palappam Emarat beats foodrecipes 
News Summary - palappam for christmas
Next Story