Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightലു​ഖൈ​മ​ത്:...

ലു​ഖൈ​മ​ത്: അ​റ​ബി​നാ​ട്ടി​ലെ ത​ന​ത് മ​ധു​രം

text_fields
bookmark_border
LUKHIMATH
cancel

യു.​എ.​ഇ​യി​ലെ ഏ​തൊ​രു വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ലും ന​മ്മ​ൾ ക​ണ്ടും ക​ഴി​ച്ചും പ​രി​ച​യി​ച്ച ഒ​രു പ​ല​ഹാ​ര​മാ​ണ് ലു​ഖൈ​മ​ത്‌ അ​ല്ലെ​ങ്കി​ൽ ഡം​ബ്ലിം​ങ്‌. ഇ​ത് അ​റ​ബി​ക​ളു​ടെ ഒ​രു പ​ര​മ്പ​രാ​ഗ​ത മ​ധു​ര പ​ല​ഹാ​ര​മാ​ണ്.

മൈ​ദ​യും യീ​സ്​​റ്റും ചേ​ർ​ത്ത് ഈ​ത്ത​പ്പ​ഴ​ത്തി​െ​ൻ​റ സി​റ​പ്പോ പ​ഞ്ച​സാ​ര ലാ​യി​നി​യോ ഒ​ഴി​ച്ച് ക​ഴി​ക്കു​ന്ന ഒ​രു മ​ധു​രം. ചൂ​ടോ​ടു കൂ​ടെ വേ​ണം ഇ​ത് ക​ഴി​ക്കാ​ൻ. പു​റം​ഭാ​ഗം ന​ല്ല മു​രു​മു​രു​പ്പും ഉ​ൾ​ഭാ​ഗം ന​ല്ല മൃ​ദു​ല​വു​മാ​യ ഒ​രു പ​ല​ഹാ​രം.

യു.​എ.​ഇ​യി​ൽ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലും മ​റ്റു സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ലും സു​ല​ഭ​മാ​യി കാ​ണു​ന്ന ഒ​രു ഡെ​സേ​ർ​ട് ആ​ണ് ഇ​ത്. യു.​എ.​ഇ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ന​മു​ക്ക്​ വീ​ട്ടി​ൽ ത​ന്നെ ഇ​തൊ​ന്നു പ​രീ​ക്ഷി​ച്ചാ​ലോ?

ചേ​രു​വ​ക​ൾ:

  • മൈ​ദ - 2 ക​പ്പ്
  • കോ​ൺ ഫ്ലോ​ർ - 1 ടേ​ബി​ൾ​സ്​​പൂ​ൺ
  • യീ​സ്റ്റ് - 1 ടേ​ബി​ൾ​സ്​​പൂ​ൺ
  • പ​ഞ്ച​സാ​ര - 1 ടേ​ബി​ൾ​സ്​​പൂ​ൺ
  • ഉ​പ്പ് - ഒ​രു നു​ള്ള്
  • തൈ​ര് - 2 ടേ​ബി​ൾ​സ്​​പൂ​ൺ
  • ചൂ​ടു​വെ​ള്ളം - 1 ഗ്ലാ​സ്
  • എ​ണ്ണ - ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ​ത്

ത​യ്യാ​റാ​ക്ക​ൽ

എ​ല്ലാ ചേ​രു​വ​ക​ളും ചെ​റു​ചൂ​ടു​ള്ള വെ​ള്ള​ത്തി​ൽ ചേ​ർ​ത്ത് കു​ഴ​ച്ച​ത് 2മു​ത​ൽ 3മ​ണി​ക്കൂ​ർ വ​രെ റൂം ​ടെ​മ്പ​റേ​ച്ച​റി​ൽ (നേ​രി​യ ചൂ​ടു​ള്ള സ്ഥ​ല​ത്ത്) ക്ലി​ങ് പേ​പ്പ​ർ കൊ​ണ്ടു അ​ട​ച്ചു വെ​ക്കു​ക. മാ​വു പൊ​ന്തി​യ​തി​നു ശേ​ഷം കൈ​കൊ​ണ്ടോ സ്​​പൂ​ൺ ഉ​പ​യോ​ഗി​ച്ചോ അ​ൽ​പം ബോ​ൾ രൂ​പ​ത്തി​ൽ എ​ടു​ത്ത് ചൂ​ടു​ള്ള എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക.

ഇ​നി ന​മു​ക്ക് സി​റ​പ്പ് ത​യ്യാ​റാ​ക്കാം

  • പ​ഞ്ച​സാ​ര - 1 ക​പ്പ്
  • വെ​ള്ളം - 1 ക​പ്പ്
  • ചെ​റു​നാ​ര​ങ്ങ - 1

ഒ​രു പാ​നി​ൽ വെ​ള്ളം ചേ​ർ​ത്ത് പ​ഞ്ച​സാ​ര ചൂ​ടാ​ക്കു​ക. അ​തി​നു​ശേ​ഷം നാ​ര​ങ്ങ നീ​ര് ചേ​ർ​ക്കു​ക, തി​ള​പ്പി​ക്കു​ക, തീ ​അ​ണ​യ്ക്കു​ക. ഈ ​സി​റ​പ്പ് ലു​ഖൈ​മ​ത്തി​ന്​ മു​ക​ളി​ൽ ഒ​ഴി​ച്ച് കു​റ​ച്ച് എ​ള്ള് അ​തി​ൻ​മേ​ൽ വി​ത​റു​ക. ലു​ഖൈ​മ​ത് ത​യ്യാ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sweetemarat beatsluqaimat sweetDumplingsuae sweet
News Summary - luqaimat sweet
Next Story