രസ്മലൈ കേക്ക് തയാറാക്കാം
text_fieldsഎല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കേക്ക്. പ്രത്യേകിച്ച് കുട്ടികൾക്ക്. അധികം ചേരുവകൾ ഒന്നും ഇല്ലെങ്കിലും സംഭവം കുറച്ചു റിച്ചാണ് രസ്മലൈ കേക്ക്. ഇതിനു വേണ്ടി ആദ്യം ഒരു വാനില കേക്ക് തയ്യാറാക്കണം.
വാനില കേക്ക്: മുട്ട പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. പഞ്ചസാര കുറച്ചു കുറച്ചായി വേണം ചേർക്കാൻ. ഇതിലേക്ക് വാനില എസ്സെൻസ് ചേർക്കാം. ശേഷം മുക്കാൽ കപ്പ് മൈദ അരിച്ചെടുത്ത് ഈ കൂട്ടിലേക്ക് ചേർക്കുക. മാവ് ഒരു ടൈപ്പ് ബേക്കിങ് ട്രൈയിലോട്ട് മാറ്റുക. പ്രീ ഹീറ്റ് ചെയ്ത അവനിൽ 160 ഡിഗ്രി സെൽഷ്യസിൽ 35 മുതൽ 40 മിനുറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.
രാസ്മലൈ സിറപ്പ്(നനയ്ക്കാൻ): പാൽ, പഞ്ചസാര, കുറച്ച് ഏലക്ക പൊടി, കുങ്കുമപ്പൂ എന്നിവ ചേർത്ത് തിളപ്പിച്ച് വറ്റിച്ചത്.
രാസ്മലൈ ഫില്ലിങ്/ഐസിങ്: കണ്ടൻസ്ഡ് മിൽക്ക് ,ഫ്രഷ് ക്രീം, പഞ്ചസാര, ഏലക്ക, കുങ്കുമപ്പൂ, പൊടിച്ച പിസ്ത/ബദാം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം.
അസംബ്ലിങ്: കേക്ക് പല ലെയറുകളായി മുറിക്കുക. ഓരോ ലെയറും തയ്യാറാക്കിയ രാസ്മലൈ സിറപ്പ്/പാൽ വെച്ച് നന്നായി നനയ്ക്കുക. ഓരോ ലെയറിനും ഇടയിൽ രാസ്മലൈ ഫില്ലിങ് സ്പ്രെഡ് ചെയ്യുക. മുകൾ ഭാഗം, ഫില്ലിങ്, വശങ്ങൾ എന്നിവ മുഴുവനായി ഫില്ലിങ് വെച്ച് കവർ ചെയ്യുക. പിന്നീട് പിസ്ത, ബദാം, കുങ്കുമപ്പൂ ഇതളുകളോ വെച്ച് അലങ്കരിക്കുക. തണുപ്പിക്കുക: കുറഞ്ഞത് 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിച്ചു വിളമ്പുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

