ഇളനീർ ഷെയ്ക്ക്
text_fieldsചേരുവകൾ
ഇളനീർ വെള്ളം -രണ്ട് കപ്പ്
ഇളനീർ പൾപ് -1 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
മിൽക് മെയ്ഡ് -ആവശ്യത്തിന്
കസ്കസ് -2 ടീ സ്പൂൺ
ഏലക്ക പൊടി
-കാൽ ടീ സ്പൂൺ
ചൈന ഗ്രാസ് -അര കപ്പ്
തയാറാക്കുന്ന വിധം:
ഇളനീർ വെള്ളത്തിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് തിളപ്പിക്കുക. കസ്കസും ചൈന ഗ്രാസും വെള്ളത്തിൽ ഇട്ട് മാറ്റിവെക്കുക. ഇളനീർ വെള്ളം തിളപ്പിച്ചതിലേക്ക് ചൈന ഗ്രാസ് കുതിർത്തത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പരന്ന പാത്രത്തിലാക്കി ഫ്രീസറിൽ വെക്കുക. ഇളനീർ പൾപും മിൽക് മെയ്ഡും രണ്ട് ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഫ്രീസറിലിരുന്ന് സെറ്റായ ഇളനീർ വെള്ളം ചെറിയ കഷണങ്ങളാക്കുക. അടിച്ചെടുത്തതിലേക്ക് ഈ കഷണങ്ങളും കസ്കസും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇളനീർ ഷെയ്ക്ക് തയാർ.

