Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightരാ​ജ​കീ​യ​മാ​യി...

രാ​ജ​കീ​യ​മാ​യി വി​ള​മ്പാം രാ​ജ് ക​ചോ​രി

text_fields
bookmark_border
രാ​ജ​കീ​യ​മാ​യി വി​ള​മ്പാം രാ​ജ് ക​ചോ​രി
cancel

ക​ചോ​രി​ക​ളി​ലെ രാ​ജാ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ് ക​ചോ​രി വ​ള​രെ പ്ര​ശ​സ്ത​മാ​യ വി​ഭ​വ​മാ​ണ്. കാ​ണു​മ്പോ​ൾ ത​ന്നെ അ​റി​യാം അ​തിന്‍റെ പ്രൗ​ഢി. ക​ള​ർ​ഫു​ൾ ആ​യ വി​ഭ​വം. വ​ലു​പ്പം കൊ​ണ്ടാ​ണ് ഇ​തി​നു രാ​ജ​കീ​യ​മാ​യ വി​ഭ​വ​മാ​യി​ട്ട് അം​ഗീ​ക​രി​ച്ച​തും. പു​റം ന​ല്ല മു​രു​മു​രു​ത്ത​തും ഉ​ള്ളി​ൽ ഒ​രു​പാ​ട് സ്റ്റ​ഫി​ങ് അ​ട​ങ്ങി​യി​ട്ടു​ള്ള​തു​മാ​യ വി​ഭ​വ​മാ​ണി​ത്. ഉ​രു​ള​ക്കി​ഴ​ങ്ങു വേ​വി​ച്ച​തും പ​രി​പ്പും പു​ളി​യി​ല്ലാ​ത്ത തൈ​രും സേ​വ​യും വെ​ള്ള​ക്ക​ട​ല​യും ച​ട്നി​ക​ളും വെ​ച്ചാ​ണ് ഉ​ള്ളി​ലെ സ്റ്റ​ഫി​ങ്.

ചേ​രു​വ​ക​ൾ:

  • ഉ​രു​ള​ക്കി​ഴ​ങ്‌ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി പു​ഴു​ങ്ങി​യ​ത്-1 ടേ​ബി​ൾ സ്പൂ​ൺ
  • പ​രി​പ്പ് -1 ടേ​ബി​ൾ സ്പൂ​ൺ
  • സേ​വാ -1 ടേ​ബി​ൾ സ്പൂ​ൺ
  • വെ​ള്ള​ക്ക​ട​ല പു​ഴു​ങ്ങി​യ​ത് -1 ടേ​ബി​ൾ സ്പൂ​ൺ
  • പൊ​തീ​ന ച​ട്ണി-2 ടേ​ബി​ൾ സ്പൂ​ൺ
  • പു​ളി ച​ട്ണി -2 ടേ​ബി​ൾ സ്പൂ​ൺ
  • ക​ട​ല​പ്പൊ​ടി -1/4 ക​പ്പ്
  • റ​വ-3/4 ക​പ്പ്
  • ചൂ​ടു​ള്ള വെ​ള്ളം
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് -1 ടീ​സ്പൂ​ൺ
  • ചാ​റ്റ്‌ മ​സാ​ല-1/2 ടീ​സ്പൂ​ൺ
  • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ആ​ദ്യം ക​ച്ചോ​രി ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി അ​ര ക​പ്പ് റ​വ പൊ​ടി​ച്ച​തി​ലേ​ക്ക് കാ​ൽ ക​പ്പ് ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്ക​ണം. 10 മി​നി​റ്റ് റ​സ്റ്റ് ചെ​യ്യാ​ൻ വെ​ക്കാം. വേ​റൊ​രു പാ​ത്ര​ത്തി​ലേ​ക്ക് കാ​ൽ ക​പ്പ് ക​ട​ല​പ്പൊ​ടി​യും ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ റ​വ പൊ​ടി​ച്ച​തും ഒ​രു നു​ള്ള് ബേ​ക്കി​ങ് സോ​ഡ​യും ര​ണ്ട​ര ടേ​ബി​ൾ സ്പൂ​ൺ ചൂ​ടു​വെ​ള്ള​വും അ​ര ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ത്തു ചെ​റി​യ ബോ​ൾ​സ് ആ​ക്കി ന​ന​ഞ്ഞ തു​ണി കൊ​ണ്ട് കു​റ​ച്ചു നേ​രം മൂ​ടി വെ​ക്കു​ക.

നേ​ര​ത്തെ കു​ഴ​ച്ചു വെ​ച്ച റ​വ​യു​ടെ മാ​വ് എ​ടു​ത്തു റോ​ൾ ആ​ക്കി അ​തി​ന്‍റെ ഉ​ള്ളി​ൽ ക​ട​ല​പ്പൊ​ടി​യു​ടെ​യും റ​വ​യു​ടെ​യും മി​ശ്രി​ത​മാ​യ മാ​വ് എ​ടു​ത്ത്​ ഉ​ള്ളി​ൽ സ്റ്റ​ഫ് ചെ​യ്തു വീ​ണ്ടും റോ​ളു​ക​ൾ ആ​ക്കി ന​ന​ഞ്ഞ തു​ണി കൊ​ണ്ട് കു​റ​ച്ചു നേ​രം മൂ​ടി വെ​ക്ക​ണം. ഇ​ത്​ പൂ​രി​ക്ക്​ പ​ര​ത്തു​ന്ന പോ​ലെ പ​ര​ത്തി ന​ല്ല ചൂ​ടു​ള്ള എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ത്താ​ൽ ക​ച്ചോ​രി റെ​ഡി. ഒ​രു മ​ണി​ക്കൂ​ർ മാ​റ്റി വെ​ച്ച​തി​നു ശേ​ഷ​മേ സ്റ്റ​ഫ്‌ ചെ​യ്യാ​ൻ പാ​ടു​ള്ളു.

മു​ക​ൾ ഭാ​ഗം പൊ​ട്ടി​ച്ചെ​ടു​ത്തു പു​ഴു​ങ്ങി​യ ഉ​രു​ള​ക്കി​ഴ​ങ്ങും വെ​ള്ള​ക്ക​ട​ല​യും പ​രി​പ്പും ചാ​റ്റ് മ​സാ​ല​യും പ​ച്ച​മു​ള​കും സേ​വ​യും ചേ​ർ​ത്ത് മു​ക​ളി​ലാ​യി കു​റ​ച്ചു പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഇ​ള​ക്കി​യ തൈ​രും അ​തി​നു മു​ക​ളി​ലാ​യി പു​ളി ച​ട്നി​യും പൊ​തീ​ന ച​ട്നി​യും വീ​ണ്ടും തൈ​രും അ​തി​നു മു​ള​കി​ലാ​യി പു​ളി ച​ട്നി, പൊ​തീ​ന ച​ട്നി, അ​നാ​ർ എ​ന്നി​വ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു കൊ​ടു​ത്താ​ൽ രാ​ജ്ക​ചോ​രി റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj Kachori foodRaj KachoriRaj Kachori
News Summary - how to make tasty Raj Kachori
Next Story