Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നല്ല നാടൻ മുരിങ്ങ ചോറ് തയാറാക്കിയാലോ...

text_fields
bookmark_border
Drumstick Leaf Rice, Murigayila Choru
cancel
Listen to this Article

ചേരുവകൾ:

  • ബസ്മതി അരി - 2 കപ്പ്‌
  • മുരിങ്ങയില - ഒരു കപ്പ്
  • സവാള - 2 എണ്ണം
  • നല്ല ജീരകം - 2 സ്പൂൺ
  • കറുവാപ്പട്ട - 3 എണ്ണം
  • ഗ്രാമ്പു - 3 എണ്ണം
  • ഏലക്കായ - 2/3 എണ്ണം
  • പച്ചമുളക് - ഒന്ന്
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി - 8 അല്ലി
  • മല്ലിചെപ്പ് - 1/4 കപ്പ്‌
  • ബിരിയാണി മസാല - 1/2 ടീസ്പൂൺ
  • നെയ്യ് - 2 സ്പൂൺ
  • തൈര് - 2 സ്പൂൺ
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ബസ്മതി അരി വെള്ളത്തിലിട്ട് 20 മിനിട്ട് കുതിർത്തു വെച്ചതിനു ശേഷം നന്നായി കഴുകി തിളപ്പിച്ചെടുക്കുക. തിളപ്പിക്കുന്ന വെള്ളത്തിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലക്കായ, ഉപ്പ് എന്നിവ കൂടി ചേർത്ത് അരി വേവിച്ചെടുക്കുക. വെന്തതിന് ശേഷം വെള്ളം ഊറ്റിവെക്കുക.

ശേഷം അൽപം വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, നല്ല ജീരകം, സവാള എന്നിവ ചേർത്ത് നന്നായി വയറ്റിയെടുക്കുക. ഇതിലേക്ക് മല്ലിചെപ്പ്, ബിരിയാണി മസാല, ഉപ്പ് എന്നിവ കൂടെ ഇളക്കുക. മറ്റൊരു ചട്ടിയിൽ മുരിങ്ങയിലയും പച്ചമുളകും വഴറ്റിയെടുക്കണം. അത് ചൂടാറായതിന് ശേഷം മിക്സിയിൽ അരച്ചെടുക്കുക.

ഈ പേസ്റ്റ് ഉള്ളി വഴറ്റിയതിലേക്ക് ചേർത്ത് ഇളക്കുക. തീ ഓഫ്‌ ആക്കിയ ശേഷം 2 സ്പൂൺ തൈരും കൂടെ ചേർത്ത് മിക്സ്‌ ചെയ്യുക. ഈ മസാലയിലേക്ക് ചോറ് ഇട്ട് കൊടുക്കുക. മുകളിൽ അൽപം നെയ്യ് ഒഴിച്ച് മസാലയും ചോറും കൂടെ നല്ലവണ്ണം മിക്സ്‌ ആക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - how to make Murigayila Choru /Drumstick Leaf Rice
Next Story