ഗ്രീൻ ആപ്പിൾ കിച്ചടി
text_fieldsആവശ്യമായ ചേരുവകൾ:
ഗ്രീൻ ആപ്പിൾ - 1 (ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത്)
ചിരകിയ തേങ്ങ - ½ കപ്പ്
പച്ചമുളക് - 2 എണ്ണം
കടുക് - 1ടീസ്‌പൂൺ
തൈര് (നന്നായി ഉടച്ചത്) - 1 കപ്പ്
മഞ്ഞൾപ്പൊടി - ¼ ടീസ്‌പൂൺ
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം-
തേങ്ങ, പച്ചമുളക്, ½ ടീസ്‌പൂൺ കടുക് എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറിയ കഷ്ണങ്ങളാക്കിയ ഗ്രീൻ ആപ്പിൾ, മഞ്ഞൾപ്പൊടി, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് 2-3 മിനിറ്റ് മാത്രം വേവിക്കുക. കൂടുതൽ വെന്ത് ഉടഞ്ഞു പോകരുത്. വേവിച്ച ആപ്പിളിലേക്ക് അരച്ചു വെച്ച തേങ്ങ ചേർത്ത് ചെറിയ തീയിൽ 1-2 മിനിറ്റ് ചൂടാക്കുക. തീ അണച്ച ശേഷം, ചൂട് അല്പം കുറയുമ്പോൾ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, ഉണക്കമുളകും കറിവേപ്പിലയും താളിച്ച് കിച്ചടിയിലേക്ക് ഒഴിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

