Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലസാനിയ

text_fields
bookmark_border
ലസാനിയ
cancel
camera_alt

താഹിറ മുസ്തഫ

ചേരുകൾ

ബ്രെഡ് 12 കഷ്ണം

ചിക്കൻ 200 ഗ്രാം

ക്യാപ്‌സിക്ക 1

വെളുത്തുള്ളി 1 tsp

തക്കാളി 3

ഉള്ളി 2

ഓയിൽ 3 tsp

കുരുമുളക് 1 tsp

ഉപ്പ് ആവശ്യത്തിന്

മൈദ 3 tsp

ബട്ടർ 2 tsp

പാൽ 1 കപ്പ്‌

ചില്ലി ഫ്ളക്സ് 1 tsp

മുളക് പൊടി 1 tsp

മോസിറല്ല ചീസ് 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചിക്കൻ മുളക് ഉപ്പ് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചുടാകുമ്പോൾ വെളുത്തുള്ളി, ഉള്ളി ചെറുതായി കട്ട്‌ ചെയ്തത്,ക്യാപ്‌സിക്ക എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയതിന് ശേഷം ഫ്രൈ ചെയ്ത ചിക്കൻ, തക്കാളി പേസ്റ്റ് ആക്കിയതും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു മാറ്റിവെക്കുക.

വേറൊരു പാനിൽ ബട്ടർ ഇട്ട് ചുടാവുമ്പോൾ വെളുത്തുള്ളി, മൈദ, കുരുമുളക് പൊടി എന്നിവയിട്ട് ചെറുതായി ചുടായതിനു ശേഷം പാൽ ചേർത്ത് കുറുക്കി എടുക്കുക. അല്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.വൈറ്റ് സോസ് റെഡി.

വേറൊരു ബേക്കിങ് പാത്രത്തിൽ ആദ്യം വൈറ്റ് സോസ് ഒഴിച്ചതിനു ശേഷം ബ്രെഡ് വെക്കുക അതിനുമുകളിലായി തയ്യാറാക്കിയ മസാല പകുതി ചേർത്തു മുകളിലായി ചീസ് വെച്ച് കൊടുക്കുക. വീണ്ടും ബ്രെഡ് നിരത്തിവെച്ചു മസാല മുഴുവൻ ചേർത്ത് സോസും ചീസും ചേർത്ത് ഓവനിൽ അല്പസമയം ചുടാക്കി എടുക്കുക. അവസാനം ചില്ലി ഫ്ളക്സ് വിതറിക്കൊടുക്കുക. ലസാനിയ റെഡി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story