വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം രുചികരമായ 'തേൻ നെല്ലിക്ക'
text_fieldsആവശ്യമായ ചേരുവകൾ
നെല്ലിക്ക - 500 ഗ്രാം
ശർക്കര/ പഞ്ചസാര - 500 ഗ്രാം (മധുരത്തിന് അനുസരിച്ച്)
തേൻ - 3-4 വലിയ സ്പൂൺ
ഉപ്പ് - ഒരു ചെറിയ നുള്ള്
വെള്ളം - അര കപ്പ്
തയാറാക്കുന്ന വിധം
1. ആദ്യം നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഇത് ആവിയിൽ വെച്ച് വേവിച്ചെടുക്കുക. നെല്ലിക്കയിൽ ഫോർക്ക് ഉപയോഗിച്ച് ചെറു ദ്വാരങ്ങൾ ഉണ്ടാക്കുക
2. ഒരു പാനിൽ അര കപ്പ് വെള്ളമൊഴിച്ച് ശർക്കരയോ പഞ്ചസാരയോ വെച്ച് ഉരുക്കുക. ഇത് അല്പം കുറുകി വരണം.
3. വേവിച്ചു വെച്ച നെല്ലിക്ക ഈ പാനിയിലേക്ക് ചേർക്കുക. ചെറുതീയിൽ വെച്ച് ശർക്കരപ്പാനി നെല്ലിക്കയിൽ നന്നായി പിടിക്കുന്നത് വരെ (ഏകദേശം 15-20 മിനിറ്റ്) വേവിക്കുക. ഒരു നുള്ള് ഉപ്പും ചേർക്കാം.
4. തീ ഓഫ് ചെയ്ത് ഇത് നന്നായി തണുക്കാൻ അനുവദിക്കുക. പൂർണമായും തണുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് തേൻ ഒഴിച്ച്ളള മിശ്രിതം നന്നായി ഇളക്കി യോജിപ്പിക്കുക.
ഇൻസ്റ്റന്റ് തേൻ നെല്ലിക്ക തയാർ! ഇത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

