Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഡ​ൽ​ഹി നി​ഹാ​രി

ഡ​ൽ​ഹി നി​ഹാ​രി

text_fields
bookmark_border
ഡ​ൽ​ഹി നി​ഹാ​രി
cancel

കു​റ​ച്ചു സ​മ​യം എ​ടു​ത്തു ചെ​യ്യു​ന്ന ഒ​രു വി​ഭ​വ​മാ​ണി​ത്. ബീ​ഫ് കൊ​ണ്ടോ മ​ട്ട​ൺ കൊ​ണ്ടോ ഇ​ത് ത​യ്യാ​റാ​ക്കാം. പ്രോ​ട്ടീ​നി​ന്‍റെ ന​ല്ലൊ​രു സോ​ഴ്സ് ആ​യ ഈ ​വി​ഭ​വം എ​ല്ലു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും ബ​ലം കൂ​ടാ​ൻ സ​ഹാ​യി​ക്കും.

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

നി​ഹാ​രി മ​സാ​ല​ക്കു വേ​ണ്ടി​യു​ള്ള ചേ​രു​വ​ക​ൾ: പെ​രും​ജീ​ര​കം (2 ടേ​ബി​ൾ​സ്പൂ​ൺ), കു​രു​മു​ള​ക് (1 ടീ​സ്പൂ​ൺ), ജീ​ര​കം (1 ടീ​സ്പൂ​ൺ), ഏ​ല​യ്ക്ക (4-5), ഗ്രാ​മ്പൂ (6-8), ക​റു​വാ​പ്പ​ട്ട (1 ക​ഷ്ണം), ജാ​തി​പ​ത്രി, ത​ക്കോ​ലം. (ഇ​വ​യെ​ല്ലാം വ​റു​ത്ത് പൊ​ടി​ച്ചാ​ൽ നി​ഹാ​രി മ​സാ​ല ത​യാറാ​യി)

മ​ട്ട​ൺ -1 കി​ലോ

  • സ​വാ​ള: 2 എ​ണ്ണം (നേ​ർ​ത്ത​താ​യി അ​രി​ഞ്ഞ് വ​റു​ത്ത​ത്).
  • ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്: 2 ടേ​ബി​ൾ​സ്പൂ​ൺ.
  • മു​ള​കു​പൊ​ടി, കാ​ശ്മീ​രി മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ്.
  • ഗോ​ത​മ്പ് മാ​വ് അ​ല്ലെ​ങ്കി​ൽ മൈ​ദ: 3-4 ടേ​ബി​ൾ​സ്പൂ​ൺ (ചാ​റി​ന് ക​ട്ടി കൂ​ട്ടാ​ൻ).
  • നെ​യ്യ് അ​ല്ലെ​ങ്കി​ൽ എ​ണ്ണ: ആ​വ​ശ്യ​ത്തി​ന്.

ത​യാറാ​ക്കു​ന്ന വി​ധം

ആ​ദ്യ​മാ​യി മ​സാ​ല ചേ​രു​വ​ക​ൾ വ​റു​ത്ത് ന​ന്നാ​യി പൊ​ടി​ച്ച് മാ​റ്റി​വെ​ക്കു​ക. ശേ​ഷം ഒ​രു പ്ര​ഷ​ർ കു​ക്ക​റി​ലോ വ​ലി​യ പാ​ത്ര​ത്തി​ലോ എ​ണ്ണ/​നെ​യ്യ് ഒ​ഴി​ച്ച് ഇ​റ​ച്ചി ക​ഷ്ണ​ങ്ങ​ൾ ചേ​ർ​ത്ത് നി​റം മാ​റു​ന്ന​ത് വ​രെ ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ത​യ്യാ​റാ​ക്കി​യ നി​ഹാ​രി മ​സാ​ല, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് കു​റ​ച്ച് മി​നി​റ്റ് ന​ന്നാ​യി ഇ​ള​ക്കു​ക.​

ഏ​ക​ദേ​ശം 5-6 ഗ്ലാ​സ് വെ​ള്ളം ഒ​ഴി​ച്ച് പ്ര​ഷ​ർ കു​ക്ക​റി​ൽ ഇ​റ​ച്ചി ന​ന്നാ​യി വേ​വി​ക്കു​ക (ഇ​റ​ച്ചി വ​ള​രെ മൃ​ദു​വാ​യി​രി​ക്ക​ണം). ഇ​റ​ച്ചി വെ​ന്തു​ക​ഴി​ഞ്ഞാ​ൽ, ഗോ​ത​മ്പ് മാ​വ്/​മൈ​ദ വെ​ള്ള​ത്തി​ൽ ക​ല​ക്കി (സ്ല​റി) ചാ​റി​ലേ​ക്ക് ഒ​ഴി​ക്കു​ക.

കു​റ​ഞ്ഞ തീ​യി​ൽ 10-15 മി​നി​റ്റ് തി​ള​പ്പി​ക.​വ​റു​ത്ത സ​വാ​ള​യും മു​ക​ളി​ൽ അ​ല്പം എ​ണ്ണ​യും (Roghan) ചേ​ർ​ത്ത് നി​ഹാ​രി ക്ര​മീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tasty foodUAEEmaratbeatsFood Recipe
News Summary - Delhi Nihari
Next Story