കുക്കുമ്പർ ഇഫ്താർ റോൾസ് ചേരുവകൾ
text_fields- കുക്കുമ്പർ 10 എണ്ണം
- സ്വീറ്റ്പൊട്ടറ്റോ 1 എണ്ണം
- കാരറ്റ് 1 എണ്ണം
- ക്യാപ്സികം 1 എണ്ണം
- ഗാർലിക് 6 അല്ലി
- വീറ്റ് പൗഡർ 2 കപ്പ്
- പെപ്പർപൗഡർ ആവശ്യത്തിന്
- ഉപ്പ്, ബട്ടർ ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുക്കുമ്പർ നന്നായി കഴുകി വൃത്തിയാക്കി. കുക്കുമ്പർ പീൽ ചെയ്തെടുത്ത് ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് വീറ്റ്പൗഡർ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക.
കുക്കുമ്പർ ബാറ്റർ റെഡി. ശേഷം ഒരു ഫ്രൈ പാൻ ചൂടായി വരുമ്പോൾ ബട്ടർ ഗ്രീസ് ചെയ്ത് തയാറാക്കി വെച്ച കുക്കുമ്പർ ബാറ്ററിൽനിന്ന് ഒരുതവി ബാറ്റർ വീതം എടുത്ത് നല്ല നൈസ് പാൻകേക്ക് ഓരോന്നായി ഉണ്ടാക്കി വെക്കുക. ശേഷം ഇതേ പാനിലേക്ക് രണ്ട് ടീസ്പൂൺ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ ചോപ് ചെയ്ത ഗാർലിക്, തൊലികളഞ്ഞ് ജൂലിയൻ കട്ട് ചെയ്ത സ്വീറ്റ് പൊട്ടറ്റോ ചേർത്തിളക്കി മൂടിവെച്ച് രണ്ട് മിനിറ്റ് കുക്ക് ചെയ്യുക.
ശേഷം ഇതിലേക്ക് ജൂലിയൻ കട്ട് ചെയ്ത കാരറ്റ്, റെഡ്, യെല്ലോ, ഗ്രീൻ ക്യാപ്സികം പകുതി വീതം നീളത്തിൽ മുറിച്ചതും ഉപ്പ്, പെപ്പർ പൗഡർ ചേർത്തിളക്കി മൂടി വെച്ച് രണ്ട് മിനിറ്റ് കുക്ക് ചെയ്യുക. വെജ് ഫില്ലിങ് റെഡി. ശേഷം തയാറാക്കി വെച്ച കുക്കുമ്പർ പാൻകേക്കിൽ നിന്ന് ഓരോന്നായി എടുത്ത് വെജ് ഫില്ലിങ് ഓരോ ടേബിൾ സ്പൂൺ വീതം ഫില്ലിങ് വെച്ച് നല്ല ടൈറ്റായി റോൾ ചെയ്യുക. ഇങ്ങനെ എല്ലാം ചെയ്ത ശേഷം കട്ട് ചെയ്ത് സർവ് ചെയ്യാം. വെജ് ഫില്ലിങിന് പകരം ചിക്കൻ ഫില്ലിങ്, ഫിഷ് ഫില്ലിങ് വെച്ചും തയാറാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

