Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസൂ​പ്പ​ർ...

സൂ​പ്പ​ർ ഫി​ല്ലി​ങ്ങി​ൽ ക്ര​ഞ്ചി സ​മോ​സ

text_fields
bookmark_border
Crunchy Samosa
cancel

ന​ല്ലൊ​രു നാ​ലു​മ​ണി​പ​ല​ഹാ​ര​മാ​ണ് സ​മോ​സ. ന​ല്ലൊ​രു ഫി​ല്ലി​ങ്ങി​ൽ മു​രു​മു​രു​പ്പോ​ടെ സ​മോ​സ കി​ട്ടി​യാ​ൽ ആ​രാ​ണ് ക​ഴി​ക്കാ​തി​രി​ക്കു​ക. കു​ട്ടി​ക​ൾ​ക്കാ​യാ​ലും മു​തി​ർ​ന്ന​വ​ർ​ക്കാ​യാ​ലും ഏ​റെ ഇ​ഷ്ട​പ്പെ​ട്ട പ​ല​ഹാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സ​മോ​സ.​സ​മോ​സ ന​മ്മു​ടെ ഇ​ഷ്ടാ​നു​സ​ര​ണം പ​ല പ​ല ഫി​ല്ലി​ങ്ങി​ൽ ചെ​യ്തെ​ടു​ക്കാം.

ചേ​രു​വ​ക​ൾ

  • വ​ലി​യ ഉ​രു​ള​ക്കി​ഴ​ങ്ങ് തൊ​ലി ക​ള​ഞ്ഞ​ത് - 2എ​ണ്ണം
  • ബീ​ഫ്- 250 ഗ്രാം
  • ​ഓ​യി​ൽ -2 ടേ​ബി​ള്‍സ്പൂ​ണ്‍
  • ജീ​ര​കം -1/2 ടീ​സ്പൂ​ണ്‍
  • ക​റു​വ​പ്പ​ട്ട ഇ​ല- ഒ​ന്ന്
  • വ​ലി​യ ഉ​ള്ളി - 2 എ​ണ്ണം
  • ഗ്രാ​മ്പൂ വെ​ളു​ത്തു​ള്ളി- 4 എ​ണ്ണം
  • ഇ​ഞ്ചി അ​രി​ഞ്ഞ​ത് - 1 ടേ​ബി​ള്‍ സ്പൂ​ണ്‍
  • കു​രു​മു​ള​ക് ച​ത​ച്ച​ത് - 1/2 ടീ​സ്പൂ​ണ്‍
  • ഉ​പ്പ് - 1 ടീ​സ്പൂ​ണ്‍
  • ജീ​ര​കം - 1 ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊ​ടി - 1 ടീ​സ്പൂ​ണ്‍
  • മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ണ്‍
  • ക​റു​വ​പ്പ​ട്ട -ഒ​രു ചെ​റി​യ ക​ഷ്ണം
  • ഏ​ല​ക്ക - ½ ടീ​സ്പൂ​ണ്‍ പൊ​ടി​ച്ച​ത്
  • മ​ല്ലി​യി​ല അ​രി​ഞ്ഞ​ത് - 2 ടേ​ബി​ള്‍സ്പൂ​ണ്‍
  • പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് -2 ടേ​ബി​ള്‍സ്പൂ​ണ്‍
  • മൈ​ദ- 2 ടേ​ബി​ൾ സ്പൂ​ൺ (ഒ​ട്ടി​ക്കാ​ൻ)
  • എ​ണ്ണ - വ​റു​ക്കാ​ന്‍ പാ​ക​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ല്‍ അ​ല്‍പം ഉ​പ്പ് മ​ഞ്ഞ​ൾ പൊ​ടി ഇ​ട്ട് അ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങു ചേ​ര്‍ത്ത് വേ​വി​ക്കു​ക. ഇ​ത് വേ​വി​ച്ച ശേ​ഷം അ​ല്‍പം ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കു​ക. ജീ​ര​ക​വും ക​റു​വ​പ്പ​ട്ട​യു​ടെ ഇ​ല​യും ഉ​ള്ളി​യും വേ​വി​ച്ച ഇ​റ​ച്ചി​യും മി​ക്‌​സ് ചെ​യ്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക.​ഇ​ത് ത​വി​ട്ട് നി​റ​മാ​വു​ന്ന​ത് വ​രെ ചേ​യ്യേ​ണ്ട​താ​ണ്. ഏ​ക​ദേ​ശം അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ് അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ​യി​ട്ട് ഇ​ള​ക്കു​ക. കു​രു​മു​ള​ക്, ഉ​പ്പ്, ജീ​ര​കം, മ​ല്ലി, മ​ഞ്ഞ​ള്‍, മു​ള​കു​പൊ​ടി, ക​റു​വാ​പ്പ​ട്ട, ഏ​ല​യ്ക്ക എ​ന്നി​വ​യും ചേ​ര്‍ക്കു​ക.

ഇ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങ് പൊ​ടി​ച്ച്​ ചേ​ര്‍ക്കു​ക. ഇ​ത് ന​ല്ല​തു​പോ​ലെ ത​ണു​ക്കു​ന്ന​ത് വ​രെ മാ​റ്റി വെ​ക്കു​ക.​ഉ​രു​ള​ക്കി​ഴ​ങ്ങ്, ബീ​ഫ് മി​ശ്രി​ത​ത്തി​ലേ​ക്ക് പ​ച്ച​മു​ള​കും ബാ​ക്കി ചേ​രു​വ​ക​ളും ന​ല്ല​തു​പോ​ലെ മി​ക്‌​സ് ചെ​യ്യു​ക. സ​മോ​സ ഷീ​റ്റ്‌ എ​ടു​ത്തു അ​തി​ൽ ഫി​ല്‍ ചെ​യ്യു​ക. പി​ന്നീ​ട് ഇ​ത് ത്രി​കോ​ണ രൂ​പ​ത്തി​ല്‍ മ​ട​ക്കി അ​രി​കു​ക​ള്‍ മൈ​ദ കൊ​ണ്ട് ഒ​ട്ടി​ച്ചു വെ​ക്കു​ക. പി​ന്നീ​ട് ചൂ​ടാ​യ എ​ണ്ണ​യി​ല്‍ ഇ​ത് വ​റു​ത്തെ​ടു​ക്കു​ക,ഗോ​ള്‍ഡ​ന്‍ ബ്രൗ​ണ്‍ നി​റ​മാ​വു​ന്ന വ​രെ വ​റു​ക്കു​ക. ന​ല്ല സ്വാ​ദി​ഷ്ഠ​മാ​യ മീ​റ്റ് സ​മോ​സ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samosafood recipesCrunchy Samosa
News Summary - Crunchy Samosa
Next Story