സ്റ്റാർട്ടറായും മെയിൻ കോഴ്സായും ക്രഞ്ചി ചിക്കൻ ഫ്രൈ
text_fieldsക്രഞ്ചി ചിക്കൻ ഫ്രൈ
സ്റ്റാർട്ടർ ആയും മെയിൻ കോഴ്സ് ആയും കഴിക്കാൻ പറ്റിയ ചിക്കന്റെ അടിപൊളി ഐറ്റമാണ് ക്രഞ്ചി ചിക്കൻ ഫ്രൈ. ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.
● ചിക്കൻ കാലുകൾ - 1/2 കിലോ
● നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
● എണ്ണ - വറുക്കാൻ ആവശ്യത്തിന്
● കാശ്മീരി മുളകുപൊടി - 1.5 മുതൽ ● 2 ടേബിൾസ്പൂൺ വരെ (നിങ്ങളുടെ എരിവ് അനുസരിച്ച് മാറ്റാം)
● മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
● മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
● കുരുമുളക് പൊടി - 1 ടീസ്പൂൺ
● ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ
● ഗരം മസാലപ്പൊടി- 1/2 മുതൽ 1 ടീസ്പൂൺ
● ചിക്കൻ മസാലപ്പൊടി- 1 ടേബിൾസ്പൂൺ
● ഉപ്പ് - രുചിക്ക് ആവശ്യത്തിന്ന്
● ബ്രഡ് ക്രംസ്-2 കപ്പ്
● മുട്ട വെള്ള -2 എണ്ണം
ചിക്കൻ കഴുകുക. കഷണങ്ങൾ 1 ടേബിൾസ്പൂൺ നാരങ്ങാനീരിൽ ചേർത്ത് ഏകദേശം 5 മിനിറ്റ് വെള്ളത്തിൽ മുക്കിവെക്കുക. കഴുകി വെള്ളം വറ്റിച്ച് മാറ്റി വെക്കുക. മസാല ഉള്ളിലേക്ക് കടക്കുന്നതിനായി ഓരോ ചിക്കൻ കാലും 2 അല്ലെങ്കിൽ 3 കട്ടുകൾ(വരയൽ) ഉണ്ടാക്കുക.
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഉപയോഗിച്ച് ഒരു മാരിനേഷൻ തയ്യാറാക്കി ചിക്കൻ കഷണങ്ങളിൽ തേക്കുക. കുറഞ്ഞത് 2 മണിക്കൂറെങ്കിലും മാറ്റിവെക്കുക. ശേഷം മുട്ട വെള്ളയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി എടുക്കുക.
ഒരു നോൺ-സ്റ്റിക്ക് ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കാലുകൾ ഇട്ടു കൊടുക്കുക. ഓരോന്നോരോന്നായി പൊരിച്ചെടുക്കുക. കഷണങ്ങൾ നന്നായി ബ്രൗൺ നിറമാകുന്നതുവരെ ഇടയ്ക്കിടെ വശങ്ങൾ മാറ്റി ഇടത്തരം ചൂടിൽ വറുത്തു കോരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

