ക്രീമി ബ്രോക്കോളി ചിക്കൻ സൂപ്പ്
text_fieldsചേരുവകൾ
- എല്ല് ഇല്ലാത്ത ചിക്കൻ - 150 ഗ്രം
- ബ്രോക്കോളി / മഷ്റൂം - കഷ്ണങ്ങളാക്കിയത് -1 കപ്പ്
- ക്യാരറ്റ് ചെറുത് - 1
- കാപ്സികം - പകുതി
- വെളുത്തുള്ളി -5 അല്ലി
- അൺ സാൾട്ടഡ് ബട്ടർ -ആവശ്യത്തിന്
- കുരുമുളക് പൊടി - 1/4 ടീസ്പൂൺ
- ക്രഷ്ഡ് ചില്ലി -1/4 ടീസ്പൂൺ
- ഒറിഗാനോ - 1/4 ടീസ്പൂൺ
- മൈദ - 2 ടീസ്പൂൺ
- പാൽ - ഒന്നര കപ്പ്
- വെള്ളം -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
തയാറാകുന്ന വിധം
ബ്രോക്കോളി ആവശ്യത്തിന് ചൂടുള്ള വെള്ളവും ഉപ്പും ചേർത്ത് ഒരു തിള വരുന്നത് വരെ വേവിച്ചു, വെള്ളം കളഞ്ഞു മാറ്റിവെക്കുക. ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് കുക്കറിൽ വേവിക്കുക. പാനിൽ ബട്ടർ ചൂടാക്കി ചെറുതായി ചതച്ച വെളുത്തുള്ളി ചേർത്ത് വഴറ്റുക. പച്ച മണം മാറിയ ശേഷം അതിലേക്കു കാരറ്റും കാപ്സിക്കവും ചേർത്ത് 2 മിനുട്ട് വഴറ്റുക. ശേഷം അതിലേക്കു വേവിച്ചു വെച്ച ബ്രോക്കോളി ഇട്ടു ഇളക്കി 2 ടീസ്പൂൺ മൈദ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം, ഒന്നര കപ്പ് പാൽ എന്നിവ ചേർക്കുക. തിള വരുന്ന സമയം ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, ക്രഷ്ഡ് ചില്ലി, ഒറിഗാനോ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. കൂടുതൽ കുറുകിപോവുകയാണെങ്കിൽ ഇഷ്ടത്തിനനുസരിച്ചു പാലോ വെള്ളമോ ചേർത്ത് നേർപ്പിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

