Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ക്ക​ന​ട്ട് ചി​ക്ക​ൻ...

കോ​ക്ക​ന​ട്ട് ചി​ക്ക​ൻ ക്ര​ഞ്ച്

text_fields
bookmark_border
കോ​ക്ക​ന​ട്ട് ചി​ക്ക​ൻ ക്ര​ഞ്ച്
cancel

ഇ​ഫ്താ​റി​ന്റെ മേ​ശ​യി​ൽ നാ​ട​ൻ രു​ചി കൈ​മാ​റു​ന്ന മ​നോ​ഹ​ര വി​ഭ​വം പ​രി​ച​യ​പ്പെ​ടാം. തേ​ങ്ങ​യു​ടെ സു​ഗ​ന്ധ​വും മൃ​ദു​വാ​യ ചി​ക്ക​ൻ ഫി​ല്ലി​ങ്ങും ചെ​റു​താ​യി വ​റു​ത്ത ക​ശു​വ​ണ്ടി​യു​ടെ ക്ര​ഞ്ചും ചേ​ർ​ന്ന് ഓ​രോ ക​ഷ​ണ​വും സ​മൃ​ദ്ധി​യും പാ​ര​മ്പ​ര്യ​വും നി​റ​ഞ്ഞ അ​നു​ഭ​വ​മാ​കു​ന്നു.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ -250 ഗ്രാം
  • ​തേ​ങ്ങ - 1/2 ക​പ്പ്‌
  • ക​ശു​വ​ണ്ടി ചെ​റു​താ​യി നു​റു​ക്കി​യ​ത് -3 ടേ​ബി​ൾ സ്പൂ​ൺ
  • സ​വാ​ള - 1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത് )
  • പ​ച്ച​മു​ള​ക് -2
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -1 ടീ ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ ​
  • സ്പൂ​ൺ
  • മു​ള​ക്പൊ​ടി -1 ടീ ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല -1/2 ടീ ​സ്പൂ​ൺ
  • പെ​രു​ഞ്ചീ​ര​കം പൊ​ടി -1/4 ടീ ​സ്പൂ​ൺ
  • കു​രു​മു​ള​ക്പൊ​ടി -1/2
  • ടീ ​സ്പൂ​ൺ
  • മു​ട്ട - 1
  • ബ്ര​ഡ്ക്രം​പ്സ് -1/2 ക​പ്പ്‌
  • വെ​ളി​ച്ചെ​ണ്ണ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഉ​പ്പും മ​ഞ്ഞ​ൾ പൊ​ടി​യും ചേ​ർ​ത്ത് ചി​ക്ക​ൻ കു​ക്ക​റി​ൽ വേ​വി​ച്ച ശേ​ഷം മി​ക്സി​യി​ൽ ഒ​ന്ന് ക​റ​ക്കി എ​ടു​ക്കു​ക. തു​ട​ർ​ന്ന് പാ​നി​ൽ കു​റ​ച്ചു വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് തേ​ങ്ങ വ​റു​ക്കു​ക. മൂ​ത്തു വ​രു​മ്പോ​ൾ ക​ശു​വ​ണ്ടി കൂ​ടി ചേ​ർ​ത്ത് ഗോ​ൾ​ഡ​ൻ നി​റം ആ​കു​ന്ന​തു വ​രെ മൂ​പ്പി​ച്ചു മാ​റ്റി വെ​ക്കു​ക. മ​റ്റൊ​രു പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്കു മു​ള​ക്പൊ​ടി, ഗ​രം​മ​സാ​ല, പെ​രു​ഞ്ചീ​ര​കം പൊ​ടി,

കു​രു​മു​ള​ക്പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. പാ​ക​മാ​യി വ​രു​മ്പോ​ൾ ചി​ക്ക​ൻ കൂ​ടി ചേ​ർ​ത്ത് അ​ഞ്ചു മി​നി​റ്റ് വ​ഴ​റ്റു​ക. ശേ​ഷം തീ ​കെ​ടു​ത്തി വ​റു​ത്തു വെ​ച്ച തേ​ങ്ങ ക​ശു​വ​ണ്ടി മി​ക്സ്‌ ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ മാ​റ്റി വെ​ച്ച് ഇ​തി​ലേ​ക്കു ചേ​ർ​ക്കു​ക. ത​ണു​ത്ത ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ൾ ആ​ക്കു​ക. മാ​റ്റി​വെ​ച്ച തേ​ങ്ങ​യും ബ്ര​ഡ്ക്രം​ബ​സും കൂ​ടി മി​ക്സ്‌ ചെ​യ്തു വെ​ക്കു​ക. മു​ട്ട​യി​ൽ മു​ക്കി ഉ​രു​ള​ക​ൾ ഈ ​കൂ​ട്ടി​ൽ മി​ക്സ്‌ ചെ​യ്തു വെ​ളി​ച്ചെ​ണ്ണ​യി​ൽ മീ​ഡി​യം തീ​യി​ൽ ഇ​ട്ട് വ​റു​ത്തു എ​ടു​കാം. ന​ല്ല മൊ​രി​ഞ്ഞ കോ​ക്ക​ന​ട്ട് ചി​ക്ക​ൻ ക്ര​ഞ്ച് റെ​ഡി... ചൂ​ടോ​ടെ ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tasty foodSnackFood Recipe
News Summary - Coconut Chicken Crunch
Next Story