Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചിക്കൻ ചീസ് കപ്പ...

ചിക്കൻ ചീസ് കപ്പ തയാറാക്കാം ഈസിയായി

text_fields
bookmark_border
ചിക്കൻ ചീസ് കപ്പ തയാറാക്കാം ഈസിയായി
cancel

ചേരുവകൾ: കപ്പ കൂട്ടിന്

കപ്പ- 500g

ഉപ്പ്- 1/2 സ്പൂൺ

മഞ്ഞൾ- 1/4 സ്പൂൺ

ചിക്കൻ കൂട്ടിന്

ചിക്കൻ- 250 ഗ്രാം ചെറുതായി അരിഞ്ഞത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 സ്പൂൺ

സവാള- 1 എണ്ണം, അരിഞ്ഞത്

പച്ചമുളക്- 2 എണ്ണം, കീറിയത്

കറിവേപ്പില- 1 തണ്ട്

മുളക് പൊടി - 1 സ്പൂൺ

കുരുമുളക് പൊടി- 1/2 സ്പൂൺ

ഗരം മസാല-1/4 സ്പൂൺ

ഉപ്പ്-ആവശ്യത്തിന്

വെളിച്ചെണ്ണ-2 ടേബിൾ സ്പൂൺ

ടോപ്പിങ്

മോസറെല്ല ചീസ്-1/2 കപ്പ്, ഗ്രേറ്റഡ് ചെയ്തത്

ഉണ്ടാക്കുന്ന വിധം: കപ്പ തൊലി കളഞ്ഞ് കഷ്ണം ആക്കുക. കുക്കറിൽ ഉപ്പും മഞ്ഞളും ഇട്ട് 3 വിസിൽ വേവിക്കുക. വെള്ളം കളഞ്ഞ് നന്നായി ഉടച്ച് വെക്കുക. ചൂട് എണ്ണയിൽ സവാള, പച്ചമുളക്, കറിവേപ്പില വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

അതിലേക്ക് ചിക്കൻ + മസാല പൊടികൾ + ഉപ്പ് ചേർത്ത് നന്നായി വേവിക്കുക. വെള്ളം പൂർണമായി വറ്റണം. ഉടച്ച കപ്പയിലേക്ക് വഴറ്റിയ ചിക്കൻ കൂട്ട് ചേർക്കുക. നന്നായി യോജിപ്പിക്കുക.മുകളിൽ ഗ്രേറ്റഡ് ചീസ് വിതറുക. ഒരു പാൻ മൂടി വെച്ച് 2 മിനിറ്റ് ചെറിയ തീയിൽ വെക്കുക. ചീസ് മെൽറ്റ്‌ ആയി വരും.ചൂടോടെ സെർവ്​ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsTapiocaFood Recipes
News Summary - Chicken Cheese tapioca
Next Story