Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവീട്ടിൽ ബ്രഡ് ഉണ്ടോ,...

വീട്ടിൽ ബ്രഡ് ഉണ്ടോ, രുചിയൂറും ഹൽവ റെഡി

text_fields
bookmark_border
Bread halwa, halwa
cancel
Listen to this Article

ബ്രഡ് ഉപയോഗിച്ച് തയാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ബ്രഡ് ഹല്‍വ

ആവശ്യമുള്ള ചേരുവകൾ:

  • ബ്രഡ് - 6 എണ്ണം
  • നെയ്യ് - 4 സ്പൂൺ
  • പഞ്ചസാര - 4 സ്പൂൺ
  • അണ്ടിപരിപ്പ് - 8 എണ്ണം
  • ബദാം - 8 എണ്ണം

തയാറാക്കുന്ന വിധം:

ബ്രഡ് നീളത്തിൽ മുറിച്ച് നെയ്യിൽ തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. ശേഷം ഒരു പാനിൽ 3 സ്പൂൺ നെയ്യൊഴിച്ചു അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച അണ്ടിപരിപ്പും ബദാമും ഇട്ട് ഒന്ന് ഇളക്കിയതിന് ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.

അതിലേക്ക് 4 സ്പൂൺ പഞ്ചസാരയും ചേർക്കുക. വെള്ളം തിളച്ചു വന്നതിന് ശേഷം ഫ്രൈ ചെയ്ത ബ്രഡ് അതിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

Show Full Article
TAGS:Bread halwa halwa recipe 
News Summary - Bread halwa, How to make
Next Story