Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബീ​റ്റ്റൂ​ട്ട്...

ബീ​റ്റ്റൂ​ട്ട് ബോ​ക്സ്‌

text_fields
bookmark_border
ബീ​റ്റ്റൂ​ട്ട് ബോ​ക്സ്‌
cancel

ഇ​ഫ്താ​റി​ന് എ​ണ്ണ​യൊ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ ഒ​രു ഈ​സി പ​ല​ഹാ​രം ത​യാ​റാ​ക്കാം.

ചേ​രു​വ​ക​ൾ

  • ബീ​റ്റ്റൂ​ട്ട് 1 എ​ണ്ണം
  • റ​വ 1/4 ക​പ്പ്‌
  • തേ​ങ്ങ പാ​ൽ ഒ​രു തേ​ങ്ങ​യു​ടെ പാ​ൽ
  • പ​ഞ്ച​സാ​ര 1/2 ക​പ്പ്​
  • ഏ​ല​ക്ക 2 എ​ണ്ണം
  • ബ​ട്ട​ർ ഉ​പ്പി​ല്ലാ​ത്ത​ത് 50 ഗ്രാം
  • ​ഉ​പ്പ് ഒ​രു പി​ഞ്ച്
  • നെ​യ്യ്​ 2 ടേ​ബ്​​ൾ സ്പൂ​ൺ

ഉ​ണ്ടാ​ക്കുന്ന വി​ധം

ബീ​റ്റ്റൂ​ട്ട് ഒ​ന്ന് വേ​വി​ച്ചു എ​ടു​ക്ക​ണം. അ​തി​നു ശേ​ഷം ഒ​രു മി​ക്സി​യു​ടെ ജാ​റി​ൽ ബീ​റ്റ്റൂ​ട്ട് തേ​ങ്ങ പാ​ൽ അ​ടി​ക്ക​ണം. ഒ​രു പാ​ൻ വെ​ച്ച് അ​തി​ലേ​ക്കു ബ​ട്ട​ർ ഇ​ട്ടു ചൂ​ടാ​കു​മ്പോ​ൾ റ​വ ഇ​ട്ടു ഒ​ന്ന് വ​റു​ത്തു അ​തി​ലേ​ക്കു അ​ടി​ച്ചു വെ​ച്ച ബീ​റ്റ്റൂ​ട്ട് മി​ക്സ്‌ ഒ​ഴി​ച്ചു പ​ഞ്ച​സാ​ര, ഏ​ല​ക്ക, ഉ​പ്പ് കൂ​ടെ ഇ​ട്ടു ന​ന്നാ​യി മി​ക്സ്‌ ആ​ക്കി ഒ​ന്ന് കു​റു​ക്കി എ​ടു​ത്ത്​ അ​വ​സാ​നം കു​റ​ച്ചു നെ​യ്യ്​ കൂ​ടെ ഒ​ഴി​ച്ചു കൊ​ടു​ക്കാം.

ഒ​രു ട്രേ​യി​ൽ നെ​യ്യ്​ പു​ര​ട്ടി അ​തി​ലേ​ക്കു ചൂ​ടോ​ടു കൂ​ടെ ബീ​റ്റ്റൂ​ട്ട് മി​ക്സ്‌ ഇ​ട്ടു ഒ​ന്ന് പ​ര​ത്തി കൊ​ടു​ക്കാം. ചൂ​ട് ന​ന്നാ​യി മാ​റി​യ​തി​നു ശേ​ഷം ക​ട്ട്‌ ചെ​യ്തു ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEtasty hutdiet foodFood RecipeHealthy Food
News Summary - Beetroot box
Next Story