Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഅറബിക് മസാല ഇനി കടയിൽ...

അറബിക് മസാല ഇനി കടയിൽ നിന്ന് വാങ്ങിക്കേണ്ടാ...

text_fields
bookmark_border
arabian spices
cancel

അറബിക് വിഭവങ്ങളായ മജ്ബൂസും, മന്തിയും, ചിക്കൻ സലോണയും, മദ്ബിയുമെല്ലാം തയ്യാറാക്കാൻ അറബിക് മസാല കൂടിയേ തീരൂ. ഇത് പൊതുവേ എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കാറാണ് പതിവ്‌. എന്നാൽ ആ പതിവ് ഇനി ഉപേക്ഷിച്ചേക്കൂ... ആരോഗ്യത്തിനു ഹാനികരമായ ഒന്നും തന്നെ കൃത്രിമമായി ചേർക്കാതെ അറബിക് മസാല നമ്മുടെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം, അതും രുചിയും മണവും ഗുണവും ഒട്ടും ചോരാതെ തന്നെ. ഒരിക്കൽ ഉണ്ടാക്കിയാൽ ഒരുപാടുകാലം കേടു കൂടാതെ ഈ മസാലപ്പൊടി നമുക്ക് സൂക്ഷിച്ചു വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. മസാലപ്പൊടി സൂക്ഷിച്ചു വെക്കുന്ന കുപ്പികളിൽ വെള്ളത്തിന്‍റെ അംശം ഒട്ടും ഇല്ലാതെ നോക്കണം. നനവുള്ള കുപ്പികളിൽ പെട്ടെന്ന് പൂപ്പൽ പിടിക്കാനുള്ള സാധ്യതയുണ്ട്.

ചേരുവകൾ:

  • കൊത്തമല്ലി -3 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം -2 ടേബിൾ സ്പൂൺ
  • കുരുമുളക് -2 ടേബിൾ സ്പൂൺ
  • ഏലക്കായ -1 ടേബിൾ സ്പൂൺ
  • കറുവപ്പട്ട - 1 ടേബിൾ സ്പൂൺ
  • ഉണങ്ങിയ നാരങ്ങ - വലുത് 1 എണ്ണം
  • ഗ്രാമ്പൂ -1 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി -1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം:

ഒരു പാൻ ചൂടാകുമ്പോൾ മഞ്ഞൾപൊടി അല്ലാത്ത എല്ലാ ചേരുവകളും ഓരോന്നോരോന്നായി ഇട്ടു കൊടുക്കുക. ഉണങ്ങിയ നാരങ്ങാ ഒന്ന് പൊട്ടിച്ചു ഇട്ടു കൊടുക്കുക. 2 മിനിറ്റ്‌ ഒന്ന് ചൂടാക്കി എടുക്കുക. തീ ഓഫ് ആക്കിയ ശേഷം മഞ്ഞൾപൊടിയും കൂടെ ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം നന്നായി പൊടിച്ചെടുക്കുക. നമ്മുടെ അറബിക് മസാല റെഡി. ഒരു ബോട്ടിലിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpicesArabic Spices
News Summary - Arabic Spices Prepared In Home
Next Story