'മലയാളികളുടെ തളികയിൽ ബാലൻസ് വേണം'; ദേശീയ പോഷകാഹാര വാരത്തിൽ ആരോഗ്യ നിർദ്ദേശങ്ങളുമായി കോഴിക്കോട് കലക്ടർ എം.എസ് മാധവിക്കുട്ടി
text_fieldsദേശീയ പോഷകാഹാര വാരത്തിൽ പോഷകമൂല്യമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുവനുള്ള സന്ദേശം പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഐ.എ.എസ്. ഓരോ ദിവസവും ആരോഗ്യ സംരക്ഷണത്തിനായുള്ള ചില നിർദ്ദേശങ്ങൾ സമൂഹ മാധ്യമ പേജുകളിലൂടെ കലക്ടർ പങ്കുവെക്കുന്നു.
പ്രമേഹവും അമിത വണ്ണവും പോലുള്ള ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത്, നമ്മുടെ തളികയിലെ സമതുലിതത്വം ഏറെ പ്രധാനമാണ്. പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, ആവശ്യത്തിന് വെള്ളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണം. രുചിയോടൊപ്പം ആരോഗ്യവും തിരഞ്ഞെടുക്കാം. സമീകൃതമായ ഭക്ഷണമാണ് ആരോഗ്യകരമായ നാളെയുടെ അടിത്തറ. ഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ചും കലക്ടറുടെ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഭാരം കുറക്കാൻ ഭഷണം ഒഴിവാക്കേണ്ടതില്ല. സമീകൃത ആഹാരം, മതിയായ വെള്ളം കൃത്യമായ ഉറക്കം സ്ഥിരമായ വ്യായാമം എന്നിവ പിന്തുടർന്നാൽ മതി.
ഇരുമ്പ് ചട്ടിയിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ ചെറിയ ശീലങ്ങൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ആരോഗ്യകരമായ പാചകരീതികൾ തിരഞ്ഞെടുക്കൂ, പോഷകസമൃദ്ധമായ ജീവിതം സ്വന്തമാക്കൂ.
കുഞ്ഞിന്‍റെ ആരോഗ്യകരമായ വളർച്ചക്ക് ശരിയായ പോഷണം അനിവാര്യം. ആദ്യ 6 മാസം മുലപ്പാൽ മാത്രം നൽകുക. തുടർന്ന് പ്രായത്തിനനുസരിച്ചുള്ള അനുബന്ധ ഭക്ഷണവും തുടർച്ചയായ മുലയൂട്ടലും ഉറപ്പാക്കുക. ശരിയായ ഭക്ഷണശീലങ്ങൾ കുഞ്ഞിന് ആരോഗ്യവും പ്രതിരോധശേഷിയും മികച്ച വളർച്ചയും സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

