Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightതിരുവോണത്തിന് വെണ്ടക്ക...

തിരുവോണത്തിന് വെണ്ടക്ക രുചിക്കൂട്ട്​

text_fields
bookmark_border
Vendakka kichadi
cancel

ഓ​ണം എ​ന്നാ​ൽ മ​ന​സി​ൽ ആ​ദ്യം വ​രു​ന്ന​ത്‌ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ത​ന്നെ. ആ​റ് ര​സ​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ആ​യു​ർ​വേ​ദ​മ​നു​സ​രി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത സ​ദ്യ. അ​തി​ൽ​പ്പെ​ട്ട ഒ​രു വി​ഭ​വ​മാ​ണ് വെ​ണ്ട​ക്ക കി​ച്ച​ടി. പ​ച്ച​ക്ക​റി​ക​ളി​ൽ വെ​ച്ച് ത​ന്നെ ഏ​റ്റ​വും പോ​ഷ​ക​ഗു​ണ​ങ്ങ​ളു​ള്ള ഒ​ന്നാ​ണ് വെ​ണ്ട​ക്ക. വെ​ണ്ട​ക്ക ക​ഴി​ച്ചാ​ലു​ള്ള ഗു​ണ​ങ്ങ​ൾ ചെ​റു​തൊ​ന്നു​മ​ല്ല കേ​ട്ടോ.

വി​റ്റാ​മി​ൻ എ,​ബി,സി, ​ഇ, കെ ​എ​ന്നി​വ കൂ​ടാ​തെ അ​യ​ൺ, കാ​ൽ​ഷ്യം, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​ഷ്യം, സി​ങ്ക് എ​ന്നി​വ​യും ഉ​യ​ർ​ന്ന തോ​തി​ൽ നാ​രു​ക​ളും വെ​ണ്ട​ക്ക​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ​തി​വാ​ക്കി​യാ​ൽ കാ​ഴ്​​ച ശ​ക്തി​ക്ക് ന​ല്ല​താ​ണ്. ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന തൈ​രും നാ​ളി​കേ​ര​വും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഈ ​വെ​ണ്ട​ക്ക കി​ച്ച​ടി സ​ദ്യ​യി​ലെ കെ​ങ്കേ​മ​ൻ വി​ഭ​വ​മാ​ണ്.

ചേരുവകൾ:

  • വെ​ണ്ട​ക്ക -1കി​ലോ
  • മു​ള​ക് പൊ​ടി -2 ടീ​സ്​​പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ​സ്​​പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • വെ​ളി​ച്ചെ​ണ്ണ -2ടേ​ബി​ൾ സ്​​പൂ​ൺ
  • ക​ടു​ക് -1ടീ​സ്​​പൂ​ൺ
  • ഉ​ഴു​ന്ന് പ​രി​പ്പ് -1 ടീ​സ്​​പൂ​ൺ
  • ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
  • വ​റ്റ​ൽ മു​ള​ക് -2,3 എ​ണ്ണം
  • നാ​ളി​കേ​രം -1 ക​പ്പ്
  • ക​ട്ട തൈ​ര് -1ക​പ്പ്
  • പ​ച്ച മു​ള​ക് -1 എ​ണ്ണം

തയ്യാറാക്കുന്ന വിധം:

വെ​ണ്ട​ക്ക ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ ആ​യി അ​രി​ഞ്ഞ്‌ അ​തി​ലേ​ക് മു​ള​ക് പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, ഉ​പ്പ് എ​ന്നി​വ ഇ​ട്ട ശേ​ഷം 15മി​നി​റ്റ്‌‌ മ​സാ​ല പു​ര​ട്ടി വെ​ക്കു​ക്ക. ശേ​ഷം ഒ​രു പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ചു ചൂ​ടാ​കു​മ്പോ​ൾ ക​ടു​ക്‌ പൊ​ട്ടി​ച്ചു വ​റ്റ​ൽ മു​ള​കും ഉ​ഴു​ന്നു പ​രി​പ്പും ക​റി വേ​പ്പി​ല​യും ഇ​ട്ടു കൊ​ടു​ത്തു നേ​ര​ത്തെ മ​സാ​ല പു​ര​ട്ടി വെ​ച്ച വെ​ണ്ട​ക്ക ഇ​ട്ടു കൊ​ടു​ത്തു ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.

ശേ​ഷം നാ​ളി​കേ​ര​വും തൈ​രും പ​ച്ച​മു​ള​കും കൂ​ടി ഒ​ന്ന് അ​ര​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക് നേ​ര​ത്തെ ഫ്രൈ ​ചെ​യ്​​തു വെ​ച്ച വെ​ണ്ട​ക്ക ഇ​ട്ട്​ യോ​ജി​പ്പി​ക്കു​ക. സ്വാ​ധി​ഷ്​​ട​മാ​യ വെ​ണ്ട​ക്ക കി​ച്ച​ടി റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam SpecialVendakka KichadiKichadi
News Summary - Vendakka Kichadi Onam Special
Next Story